കോർ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്ക് വിദ്യാർത്ഥികൾ ഇല്ല; വഴിയോര കച്ചവടക്കാരായി അധ്യാപകർ

തെലങ്കാനയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ 2020 മുതൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ,കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗങ്ങളിൽ അഡ്മിഷൻ തേടുന്ന വിദ്യാർത്ഥികളുടെ കുറവ് അധ്യാപകരുടെ തൊഴിലിനെ ബാധിച്ചതായി റിപ്പോർട്ടുകൾ.

കോർ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികൾ എത്താത്തതിനെ തുടർന്ന് സീറ്റുകളുടെ എണ്ണത്തിൽ 70 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് കാരണം വർഷങ്ങളുടെ സേവന പരിചയമുള്ള അധ്യാപകരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. കോളേജ് മാനേജ്മെന്റുകൾ അധ്യാപകരുടെ ശമ്പളം വെട്ടികുറക്കുകയും,പലരെയും ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ട അധ്യാപകരിപ്പോൾ ഡെലിവറി ഏജന്റുമാരായും , വഴിയോര കച്ചവടക്കാരുമായി ഉപജീവന മാർഗം തേടുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

തെലങ്കാനയിൽ നിലവിൽ 86,943 എഞ്ചിനീയറിംഗ് സീറ്റുകളാണുള്ളത്. കമ്പ്യൂട്ടർ എൻജിനീയറിംഗിന് 61,587 സീറ്റുകളും സിവിൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്ക് 7,458 സീറ്റും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് 4751 സീറ്റുകളുമാണ് ഉള്ളത്. എന്നാൽ ഓരോ വർഷം കഴിയുമ്പോഴും കോർ കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 25 ശതമാനം കുറവാണ് ഉണ്ടാകുന്നത്.

ജോലി സാധ്യതയുള്ള AI, ഡാറ്റ സയൻസ്, സൈബർ സുരക്ഷ തുടങ്ങിയ കോഴ്സുകൾ തിരഞ്ഞെടുത്തതിനാലാണ് സംസ്ഥാനത്തെ 175 ബി ടെക് കോളേജുകളിലെ കോർ എഞ്ചിനീയറിംഗ് സീറ്റുകളുടെ എണ്ണം 75 ശതമാനം വരെ കുറവുവരാൻ കാരണം.

“സീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോൾ കോളേജുകൾ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു, വീണ്ടും 50 ശതമാനം വെട്ടികുറച്ചപ്പോൾ പലർക്കും ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. കുടുംബം നോക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാതെ വന്നപ്പോഴാണ് ഫുഡ് ഡെലിവറിയിലേക്ക് തിരിഞ്ഞത്” മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അധ്യാപകനായിരുന്ന അച്യുത് വി പറഞ്ഞു. താനിപ്പോൾ ഒരു ദിവസം 600 രൂപ സമ്പാദിക്കുന്നുണ്ടെന്നും, അധിക വരുമാനത്തിനായി ടൂ വീലർ ടാക്സി ഓടുന്നുണ്ടെന്നും അയാൾ പറയുന്നു.

പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ അധ്യാപകരുടെ ഈ വിഷയത്തിൽ സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്ന ആവശ്യം തെലങ്കാന ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ എംപ്ലോയീസ് അസോസിയേഷൻ മുന്നോട്ട് വെച്ചിട്ടുണ്ട്.

Related Posts

മന്‍മോഹന്‍ സിങിന് ആദരം; മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്
  • December 27, 2024

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ്. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് ടീമംഗങ്ങള്‍ കറുത്ത ആം…

Continue reading
ഇനി ഡാറ്റ ഇല്ലാതെ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം റീചാർജ്
  • December 27, 2024

ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ് നടത്തിയ ഒരു സർവേയുടെ അടിസ്ഥാനത്തിലാണ് ഇത്തരം മാറ്റങ്ങൾ. ട്രായ് നടത്തിയ സർവേയിൽ രാജ്യത്ത്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മന്‍മോഹന്‍ സിങിന് ആദരം; മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

മന്‍മോഹന്‍ സിങിന് ആദരം; മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

ഇനി ഡാറ്റ ഇല്ലാതെ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം റീചാർജ്

ഇനി ഡാറ്റ ഇല്ലാതെ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം റീചാർജ്

വോയ്‌സ് കോളിനും എസ്.എം.എസിനും റീചാർജ് പ്ലാനുകൾ വേണം; ഡേറ്റ വാങ്ങാൻ നിർബന്ധിതരാക്കരുതെന്ന് ട്രായ്

വോയ്‌സ് കോളിനും എസ്.എം.എസിനും റീചാർജ് പ്ലാനുകൾ വേണം; ഡേറ്റ വാങ്ങാൻ നിർബന്ധിതരാക്കരുതെന്ന് ട്രായ്

ഇലോൺ മസ്കിന്റെ സ്വപ്നം: സ്പേസ് എക്സ് ജീവനക്കാർക്കായി ‘സ്റ്റാർബേസ്’

ഇലോൺ മസ്കിന്റെ സ്വപ്നം: സ്പേസ് എക്സ് ജീവനക്കാർക്കായി ‘സ്റ്റാർബേസ്’

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; പ്രതി കൊച്ചിയിൽ പിടിയിൽ

മാർക്കോയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച സംഭവം; പ്രതി കൊച്ചിയിൽ പിടിയിൽ

കൊഴിഞ്ഞാമ്പാറയില്‍ വീണ്ടും വിമത നീക്കം; സമാന്തര പാര്‍ട്ടി ഓഫീസിന് പിന്നാലെ ഡിവൈഎഫ്‌ഐ യൂത്ത് സെന്ററും തുറന്നു

കൊഴിഞ്ഞാമ്പാറയില്‍ വീണ്ടും വിമത നീക്കം; സമാന്തര പാര്‍ട്ടി ഓഫീസിന് പിന്നാലെ ഡിവൈഎഫ്‌ഐ യൂത്ത് സെന്ററും തുറന്നു