കേരളാ പൊലീസിൽ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനം


പൊലീസിൽ പോക്സോ വിംങ് ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഓരോ ജില്ലയിലും എസ് ഐ മാർക്ക് കീഴിലായിരിക്കും വിങ് പ്രവർത്തിക്കുക. ഇതിനായി 304 അധികം തസ്തികകൾ സർക്കാർ സൃഷ്ടിക്കുമെന്നും മന്ത്രിസഭ യോഗത്തിൽ തീരുമാനമായി.

2021 ന് ശേഷം സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്‌സോ കേസുകളുടെ എണ്ണം കൂടിയപ്പോൾ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് പ്രത്യേക പോക്‌സോ വിങ് വേണമെന്നകാര്യം ആലോചിച്ചിരുന്നു. പോക്സോ കേസുകളിൽ വ്യാജ പരാതികൾ കടന്നുകൂടുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് പോക്‌സോ കേസുകൾ പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക വിങ് വേണമെന്ന കാര്യത്തിൽ സർക്കാർ ഗൗരവമായ ആലോചനകൾ തുടങ്ങിയത്. സംസ്ഥാന പൊലീസ് മേധാവിയോടടക്കം ഇക്കാര്യത്തിൽ ഒരു പ്രൊപോസൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മന്ത്രിസഭ പോക്സോ വിങ് ആരംഭിക്കാൻ തീരുമാനിച്ചത്.

മാത്രമല്ല പൊലീസിൽ നിയമനം നടക്കാത്തതിനെതിരെ വനിതാ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.

Related Posts

നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയിൽ വിധി ഇന്ന്
  • May 12, 2025

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. ഏക പ്രതി കേദല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ്…

Continue reading
നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു; 54 പേർ ഹൈ റിസ്ക് കാറ്റഗറിയിൽ
  • May 12, 2025

മലപ്പുറം വളാഞ്ചേരിയിലെ നിപരോഗിയുടെ സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് വിപുലീകരിച്ചു. 112 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. 54 പേർ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഇതുവരെ 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗിയെ കൂടാതെ 10 പേർ ചികിത്സയിലുണ്ട്. ചികിത്സയിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ, പാകിസ്താനെ നേരിട്ടോളാം: ബലൂച് ലിബറേഷന്‍ ആര്‍മി

‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ

‘രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് 10 ഉപഗ്രഹങ്ങള്‍’; ISRO ചെയർമാൻ വി നാരായണൻ

INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്; അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്