‘ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെ’; അയിഷ പോറ്റി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു

മുന്‍ എം.എല്‍.എയും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ട്രഷററുമായ അയിഷ പോറ്റി രാഷ്ട്രീയം വിടുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഒഴിവാകുന്നതെന്നും ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു.

ഒന്നും ചെയ്യാൻ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്നും അയിഷ പോറ്റി വ്യക്തമാക്കി. ഒന്നരവർഷമായി ആരോ​ഗ്യപ്രശ്നങ്ങൾ മൂലം താൻ ചികിത്സയിലാണെന്ന് അയിഷ പോറ്റി വ്യക്തമാക്കി. ഒരു ഷോ കാണിക്കാൻ വേണ്ടി എനിക്ക് ഒരിടത്തേക്ക് പോകാൻ ഇഷ്ടമല്ല. ഉളളത് സ്വതന്ത്രമായിട്ടും സത്യസന്ധമായിട്ടും വേണം.

എന്നെ പാർട്ടി വിശ്വാസമായിട്ട് ഏൽപിച്ച ജോലി ഞാൻ ഭം​ഗിയായിട്ട് ചെയ്ത് തീർത്തു. നൂറ് ശതമാനം. ഞാൻ ആരും എന്നെ അവ​ഗണിച്ചു എന്നൊന്നും പറയത്തില്ല. അതൊക്കെ ജനങ്ങളല്ലേ കാണുന്നതെന്നും അയിഷ പോറ്റിയുടെ പ്രതികരിച്ചു.

മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയാണ് അയിഷ പോറ്റി. സിപിഐഎം കൊട്ടാരക്കര കമ്മിറ്റിയിൽ നിന്ന് കഴിഞ്ഞ ദിവസം അയിഷ പോറ്റിയെ ഒഴിവാക്കിയിരുന്നു.

Related Posts

പുഷ്പ 3 തിയറ്ററുകളിലെത്താൻ കാത്തിരിപ്പ് നീളും
  • March 17, 2025

2000 കോടി ക്ലബ്ബിൽ കയറി ഇന്ത്യൻ ബോക്സ്ഓഫീസിൽ ചരിത്രവിജയം നേടിയ അല്ലു അർജുൻ ചിത്രം പുഷ്പ 2 വിന്റെ അടുത്ത ഭാഗം 2028ൽ മാത്രമേ തിയറ്ററുകളിലെത്തൂ എന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്. ഗൂൽറ്റെ എന്ന യൂട്യൂബ് ചാനലിന് നൽകിയ…

Continue reading
ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല; കൊച്ചിൻ കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ
  • March 17, 2025

കൊച്ചി കൂവപ്പാടത്ത് ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ച് പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ. കൂവപ്പാടം കൊച്ചിൻ കോളജിലാണ് പ്രിൻസിപ്പലിനെ വിദ്യാർഥികൾ പൂട്ടിയിട്ടത്. വിവരമറിഞ്ഞ് ഫോർട്ട് കൊച്ചി പൊലീസ് സംഭവസ്ഥലത്ത് എത്തി. ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ലെന്ന് ആരോപിച്ചാണ് നടപടി. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് പ്രിൻസിപ്പലിനെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പുഷ്പ 3 തിയറ്ററുകളിലെത്താൻ കാത്തിരിപ്പ് നീളും

ഹോളി ആഘോഷത്തിന് അനുമതി നൽകിയില്ല; കൊച്ചിൻ കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് വിദ്യാർത്ഥികൾ

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു; ജീവനക്കാരിക്ക് പരുക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

പ്രേക്ഷക മനസ്സുകൾ കവർ‍ന്ന് തിയേറ്ററുകളിൽ ‘ഔസേപ്പിൻ്റെ ഒസ്യത്ത്’ രണ്ടാം വാരത്തിലേക്ക്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും