ഐഡന്റിറ്റി: ടൊവിനോ തോമസ് – തൃഷ ചിത്രം 2025 ജനുവരിയിൽ തിയേറ്ററുകളിൽ

ക്രൈം ത്രില്ലർ ‘ഫോറൻസിക്’ന് ശേഷം ടോവിനോ തോമസ് സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരിയിൽ പ്രേക്ഷകരിലേക്ക് എത്തും. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങൾ.

തെന്നിന്ത്യൻ സൂപ്പർ താരം തൃഷ ആദ്യമായാണ് ടൊവിനോയുടെ നായികയാകുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് . വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നു. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണിതെന്നും റിപ്പോർട്ടുകളുണ്ട്.

അഖിൽ ജോർജ് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോ ആണ്. മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് ജേക്സ് ബിജോയ്‌ കൈകാര്യം ചെയ്യുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രത്തിന്റെ ആൾ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -നിതിൻ കുമാർ, പ്രദീപ്‌ മൂലേത്തറ, പ്രൊഡക്ഷൻ ഡിസൈൻ -അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്സ് – ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, സൗണ്ട് മിക്സിങ് – എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഗായത്രി കിഷോർ, മാലിനി, പ്രൊഡക്ഷൻ കണ്ട്രോളർ – ജോബ് ജോർജ്.

ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ആർട്ട്‌ ഡയറക്ടർ – സാബി മിശ്ര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ – അഖിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ – പ്രധ്വി രാജൻ, വി എഫ് എക്സ് – മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ് – അനസ് ഖാൻ, ഡി ഐ -ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ് – ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ് – ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ് – അഖിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആർ ഓ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Related Posts

കേരളത്തിൽ ഇനി ഹെലി ടൂറിസവും; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
  • December 4, 2024

Continue reading
വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി; ട്രെയിന്‍ ഇപ്പോഴുള്ളത് ഷൊര്‍ണൂരിനടുത്ത്; ഡോര്‍ തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍
  • December 4, 2024

സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള ട്രെയിനാണ് സ്റ്റക്കായത്. (Vande bharat train got stuck near Shoranur) ഷൊര്‍ണൂരിനും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേരളത്തിൽ ഇനി ഹെലി ടൂറിസവും; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

കേരളത്തിൽ ഇനി ഹെലി ടൂറിസവും; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി; ട്രെയിന്‍ ഇപ്പോഴുള്ളത് ഷൊര്‍ണൂരിനടുത്ത്; ഡോര്‍ തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

വന്ദേഭാരത് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി; ട്രെയിന്‍ ഇപ്പോഴുള്ളത് ഷൊര്‍ണൂരിനടുത്ത്; ഡോര്‍ തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലീസുകാരന് സസ്പെൻഷൻ

ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലീസുകാരന് സസ്പെൻഷൻ

കേരളത്തിലെ റെയില്‍വെ വികസനത്തിൽ സർക്കാരിന് മെല്ലെപ്പോക്ക്, സഹകരിക്കുന്നില്ല; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

കേരളത്തിലെ റെയില്‍വെ വികസനത്തിൽ സർക്കാരിന് മെല്ലെപ്പോക്ക്, സഹകരിക്കുന്നില്ല; കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി