‘ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നു, എനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ട്’: അല്ലു അർജുൻ

പുഷ്പ 2’ പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന്‍ ശ്രീതേജിന് സംഭവിച്ചത് അപ്രതീക്ഷിമായ അപകടമെന്ന് അല്ലു അർജുൻ. മൂന്ന് വർഷത്തെ അധ്വാനത്തിന്റെ ഫലം കാണാൻ ആണ് തീയറ്ററിൽ എത്തിയത്.തിയറ്ററിൽ സിനിമ കാണാൻ വരുന്നതിന് മുന്നേ തീയറ്റർ ഉടമകൾ അനുമതി തേടിയിരുന്നു എന്ന് അല്ലു അർജുൻ പറഞ്ഞു.

ഉത്തരവാദിത്വമില്ലാതെ ഒരിക്കലും പെരുമാറിയിട്ടില്ല.സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നു. റോഡ് ഷോ നടത്തിയിട്ടില്ല. ഞാൻ സർക്കാരിന് ഒരിക്കലും എതിരല്ല. ഒരു നേതാവിനെതിരെയും സംരാരിച്ചിട്ടില്ല. മറ്റുള്ളവർ വ്യക്തിഹത്യ നടക്കുന്നു.

ഒരാൾ മരിച്ചു എന്നറിഞ്ഞത് പിറ്റേദിവസം. ആശുപത്രിയിൽ എത്താതിരുന്നത് പൊലീസ് അഭ്യർത്ഥന മാനിച്ചാണെന്നും അല്ലു അർജുൻ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നുണ്ട്. തനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. പൊലീസിനെ കുറ്റം പറയുന്നില്ല. സംസ്ഥാന സർക്കാർ എപ്പോഴും സിനിമ മേഖലയ്ക്ക് ഒപ്പം നിൽക്കുന്നവരാണെന്നും അല്ലു അർജുൻ പറഞ്ഞു.

അതേസമയം ‘പുഷ്പ 2’ പ്രീമിയറിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരന്‍ ശ്രീതേജിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സംവിധായകന്‍ സുകുമാര്‍. ശ്രീതേജിന്റെ അച്ഛനുമായി സംസാരിക്കുകയും കുട്ടിയുടെ ആരോഗ്യനിലയേക്കുറിച്ച് അന്വേഷിക്കുകയും ചെയ്ത സുകുമാർ ശ്രീതേജിൻ്റെ പിതാവ് ബാസ്‌ഖറിന് 5 ലക്ഷം രൂപയുടെ ധനസഹായവും കൈമാറി.

വ്യാഴാഴ്ച (ഡിസംബർ 18) അല്ലു അർജുൻ്റെ അച്ഛനും നിർമ്മാതാവുമായ അല്ലു അരവിന്ദ് ആശുപത്രി സന്ദർശിച്ചിരുന്നു. ശ്രീതേജിന്റെ ആരോ​ഗ്യത്തിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. നിയമപരമായി നിയന്ത്രണങ്ങള്‍ ഉള്ളതു കാരണം അല്ലു അര്‍ജുന് ഇപ്പോള്‍ ശ്രീതേജിനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നും, ശ്രീതേജ് വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലു അരവിന്ദ് പറഞ്ഞു.

കുടുംബത്തെ നേരിട്ടെത്തി സന്ദർശിക്കാനാവില്ലെന്നും ശ്രീതേജിന്റെ അവസ്ഥയിൽ ദു:ഖമുണ്ടെന്നും അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സന്ധ്യ തിയറ്ററില്‍ വച്ച് ‘പുഷ്പ 2’ പ്രീമിയറിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടി നിലവില്‍ സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. അപകടത്തില്‍ കുട്ടിയുടെ അമ്മയും മരിച്ചിരുന്നു.

Related Posts

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
  • December 24, 2024

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം. വടകര കരിമ്പനപ്പാലത്താണ് സംഭവം. KL 54 P 1060 നമ്പർ കാരവനിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചെറുപുഴ സ്വദേശി ജോയൽ, വണ്ടൂർ സ്വദേശി മനോജുമാണ് മരിച്ചതെന്ന് വടകര റൂറൽ എസ്പി നിതിൻ രാജ് ട്വന്റിഫോറിനോട് പറഞ്ഞു.…

Continue reading
ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന
  • December 24, 2024

ശബരിമല അയ്യപ്പനെ കാണാനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിയ്ക്കായി സ്‌കൂളുകൾ അടച്ചതോടെ കുഞ്ഞ് അയ്യപ്പന്മാരും കുഞ്ഞു മാളികപ്പുറങ്ങളും നിരവധിയാണ് സന്നിധാനത്തേക്കെത്തുന്നതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കുട്ടികൾക്കായി പ്രത്യേക വരി ഏർപ്പെടുത്തിയതും, അയ്യപ്പദർശനത്തിന് ഡ്യൂട്ടിയിൽ നിൽക്കുന്ന പൊലീസ്, ഉദ്യോഗസ്ഥരും ദേവസ്വം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന

ശബരിമലയിൽ ദർശനത്തിനെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന

ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ

ആരോഗ്യ വകുപ്പ് വിതരണം ചെയ്യാതെ നശിപ്പിച്ചത് കോടികളുടെ മരുന്നുകൾ

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

‘ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നു, എനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ട്’: അല്ലു അർജുൻ

‘ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ വിവരം ഓരോ മണിക്കൂറിലും അന്വേഷിക്കുന്നു, എനിക്കും അതേ പ്രായത്തിൽ ഒരു കുട്ടിയുണ്ട്’: അല്ലു അർജുൻ

‘ഒരു പാനിന്ത്യൻ താരം ഉദിക്കുന്നു, ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയം’; സംവിധായകൻ വിനയൻ

‘ഒരു പാനിന്ത്യൻ താരം ഉദിക്കുന്നു, ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയം’; സംവിധായകൻ വിനയൻ