‘സ്വാതന്ത്ര്യ വീർ സവർക്കർ’ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായി; അഭിമാനമെന്ന് രൺദീപ് ഹൂഡ

ഗോവ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘സ്വാതന്ത്ര്യ വീർ സവർക്കർ’ പ്രദർശിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടനും, സംവിധായകനുമായ രൺദീപ് ഹൂഡ. സായുധ വിപ്ലവകാരികൾക്ക് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കി. സ്വാതന്ത്ര്യ വീർ സവർക്കർ’ എന്നത് കേവലം ഒരു മനുഷ്യനെക്കുറിച്ചല്ല, മറിച്ച് ഒരു പ്രസ്ഥാനത്തെക്കുറിച്ചുള്ള ചിത്രമാണെന്നും ഹൂഡ പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളയായ ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ചിത്രത്തിന്റെ സംവിധായകനെന്ന നിലയിൽ ഞാൻ വളരെ സന്തോഷവാനാണ്. സിനിമ മനസ്സിലാക്കുന്ന ആളുകൾ എന്റെ സിനിമ കാണുമെന്നതിൽ എനിക്ക് സന്തോഷമുണ്ട് . അഭിമാനമുണ്ട്.

ഞാൻ ഈ പ്രോജക്റ്റ് ആരംഭിക്കുമ്പോൾ, എനിക്ക് സവർക്കറെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു, എന്നാൽ ഞാൻ കൂടുതൽ ആഴത്തിൽ പഠിച്ചപ്പോൾ, നമ്മുടെ ചരിത്രത്തിന്റെ മുഴുവൻ വശവും മനസിലായി. നമ്മുടെ സ്വാതന്ത്ര്യം അഹിംസയിലൂടെ മാത്രമാണ് വന്നതെന്ന് നമ്മൾ മുൻപ് കരുതി. പക്ഷേ അത് കഥയുടെ ഒരു ഭാഗം മാത്രമാണ്.

എനിക്ക് സവർക്കറെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും രൺദീപ് ഹൂഡ പറഞ്ഞു.സായുധ സമരമില്ലാതെ സ്വാതന്ത്ര്യം നേടാനാവില്ലെന്ന് വിശ്വസിച്ചിരുന്ന ആളുകളുണ്ടായിരുന്നു. എന്റെ സിനിമ ആ ആളുകളെയും അവരുടെ ത്യാഗങ്ങളെയും അവരുടെ സംഭാവനയെയും കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

Related Posts

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി
  • May 9, 2025

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മെയ് 12 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടി മാറ്റിവെച്ചു. ഇന്നലെയാണ് വളാഞ്ചേരി സ്വദേശിനിയായ 42 കാരിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ഈ മാസം…

Continue reading
ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു
  • May 9, 2025

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയായ സൂരജിന് ഒന്നരമാസം മുൻപായിരുന്നു നായയുടെ കടിയേറ്റത്. ബന്ധുവിന്റെ വീട്ടിലെ വളർത്തുനായയാണ് വിദ്യാർഥിയെ കടിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ന്നു; പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ന്നു; പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

അമൃത്സറില്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

അമൃത്സറില്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം