സ്വന്തം കടയടച്ച് 95 ദിവസം വീടിന് പുറത്ത് കാത്തിരുന്നു, ജന്മദിനത്തിൽ ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ് ഖാൻ

ഷാരൂഖ് ഖാനെ കാണുമെന്ന പ്രതീക്ഷയിൽ 95 ദിവസമായി വീടിന് പുറത്ത് കാത്തിരുന്ന ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ് ഖാൻ. ജാർഖണ്ഡിൽ നിന്നുള്ള ഒരു ആരാധകനെ ജന്മദിന വേളയില്‍ കണ്ടുമുട്ടി ഷാരൂഖ് ഖാൻ. സ്വന്തം നാട്ടില്‍ കമ്പ്യൂട്ടർ സെന്‍റര്‍ നടത്തുന്ന ആരാധകന്‍ ഷോപ്പ് അടച്ചാണ് ഷാരൂഖ് ഖാനെ കാണാൻ ജാർഖണ്ഡിൽ നിന്ന് എത്തിയത്. ഏകദേശം 95 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖ് അദ്ദേഹത്തെ കാണുകയും അദ്ദേഹത്തോടൊപ്പം ഒരു ചിത്രം എടുക്കാനും തയ്യാറായത്. ഈ ചിത്രം വൈറലായിട്ടുണ്ട്.

സുരക്ഷാ നടപടികൾ കാരണം ഇത്തവണ ഷാരൂഖിന്‍റെ ജന്മദിനത്തില്‍ ആരാധകർക്ക് മുംബൈയിലെ അദ്ദേഹത്തിന്‍റെ വസതിയായ മന്നത്തിന് പുറത്ത് ഒത്തുകൂടാൻ കഴിഞ്ഞില്ല. പതിവ് പോലെ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ഷാരൂഖ് എത്തിയതുമില്ല. അതേ സമയം കുടുംബത്തിനൊപ്പം ഷാരൂഖ് ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

അതേ സമയം ജന്മദിനത്തില്‍ താന്‍ എന്നെക്കുമായി പുകവലി ശീലം ഉപേക്ഷിച്ചതായി കിംഗ് ഖാന്‍ പ്രഖ്യാപിച്ചു. ഇത് വലിയതോതിലാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. പല പ്രമുഖരും ഈ തീരുമാനത്തില്‍ ഷാരൂഖാനെ അഭിനന്ദിച്ച് രംഗത്ത് എത്തി.

Related Posts

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്
  • March 14, 2025

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു. സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌. നെല്ല്‌ സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക അനുവദിച്ചത്. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 835…

Continue reading
വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും
  • March 13, 2025

മനുഷ്യർക്ക് ഭീഷണിയുയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. പഞ്ചയത്ത് തീരുമാനത്തെ സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. അംഗീകരിച്ചാൽ തീരുമാനവുമായി മുന്നോട്ട് പോകും. നാട്ടിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളെയും വെടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

നെല്ല് സംഭരണത്തിന്‌ 353 കോടി രൂപ അനുവദിച്ചു; നടപടി കേന്ദ്ര സഹായം ലഭിക്കാത്തതിനെ തുടർന്ന്

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും