വിവാദ സംഭാഷണങ്ങൾ നീക്കണം, അതുവരെ റിലീസ് ചെയ്യരുത്; രജനികാന്തിന്റെ വേട്ടയ്യനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

നടൻ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘വേട്ടയ്യ’നിലെ പൊലീസ് ഏറ്റുമുട്ടലുകളെ പ്രകീര്‍ത്തിക്കുന്ന സംഭാഷണം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. നീക്കം ചെയ്യുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യം. കെ പളനിവേലുവാണ് ഹർജി സമർപ്പിച്ചത്.

റിലീസിനോട് അനുബന്ധിച്ച് പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ കൂടിയാണെന്ന് രജനികാന്ത് അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം പറയുന്നുണ്ട്. ഈ സംഭാഷണമാണ് ഹര്‍ജി കൊടുക്കാന്‍ കാരണമായത്. ഇത്തരത്തിലുള്ള വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ നിയമവിരുദ്ധവും ഭരണഘടന ലംഘനവുമാണ്. അത്തരം കാര്യങ്ങളെ മഹത്ത്വവത്കരിക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. മാറ്റങ്ങൾ വരുത്തുന്നത് വരെ റിലീസ് തടയണമെന്നും പളനിവേലു തൻ്റെ ഹർജിയിൽ പരാമർശിച്ചു. ഡിവിഷൻ ബെഞ്ച് ഹർജി സ്വീകരിച്ച് നിർമാതാക്കൾക്ക് നോട്ടീസ് അയച്ചു. ജസ്റ്റിസ് ആര്‍ സുബ്രഹ്‌മണ്യന്‍, ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘വേട്ടയ്യന്‍ ‘ ഈ വരുന്ന 10 ന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണാ ദഗ്ഗുബതി, ഫഹദ് ഫാസിൽ, ദുഷാര വിജയൻ, മഞ്ജു വാര്യർ, റിതിക സിംഗ്, അഭിരാമി, രക്ഷൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ.

2 മണിക്കൂർ 43 മിനിറ്റ് 25 സെക്കൻഡ് (163 മിനിറ്റ്) ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

അതേസമയം, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രജനികാന്ത് ആശുപത്രി വിട്ടു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഒരാഴ്ച വിശ്രമം തുടരണമെന്നും ഡോക്ടർമാരുടെ നിർദേശമുണ്ട്. സെപ്റ്റംബര്‍ 30നാണ് രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Posts

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു
  • July 30, 2025

ജെയിംസ് കാമറൂണിന്റെ മാന്ത്രിക സ്പർശത്തിൽ ഒരുങ്ങുന്ന ‘അവതാർ’ പരമ്പരയിലെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’-ന്റെ ട്രെയിലർ പുറത്തിറങ്ങി. പുതിയ ചിത്രം ഒരു തീക്കളിയായിരിക്കും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഡിസംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പൻഡോറയുടെ വിസ്മയ ലോകം…

Continue reading
കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;
  • July 30, 2025

ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്ര‌തിഷേധം. വൈദികരും വിശ്വാസികളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അൻസിബ ഹസൻ ‘അമ്മ’ ജോയിന്റ് സെക്രട്ടറി; പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ- ദേവൻ പോര്

അൻസിബ ഹസൻ ‘അമ്മ’ ജോയിന്റ് സെക്രട്ടറി; പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ- ദേവൻ പോര്

ദുബായിൽ നടന്ന പ്രീമിയർ ഷോയിൽ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ നേടി സുമതി വളവ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിലേക്ക്

ദുബായിൽ നടന്ന പ്രീമിയർ ഷോയിൽ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങൾ നേടി സുമതി വളവ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിലേക്ക്

സമസ്ത- ലീഗ് തർക്കം: പരസ്പരം പറയാൻ ഉള്ളത് പറഞ്ഞു, പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്ത- ലീഗ് തർക്കം: പരസ്പരം പറയാൻ ഉള്ളത് പറഞ്ഞു, പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

അമ്മ സംഘടനയുമായുള്ള ബന്ധം അറുത്തെറിഞ്ഞ് നടൻ ബാബുരാജ്

അമ്മ സംഘടനയുമായുള്ള ബന്ധം അറുത്തെറിഞ്ഞ് നടൻ ബാബുരാജ്

‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ഡെപ്പോസിറ്റ് രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

‘മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ നൽകും, ഡെപ്പോസിറ്റ് രൂപ ഈടാക്കുന്നത് സെപ്റ്റംബർ മുതൽ’;പുതിയ പ്രഖ്യാപനവുമായി മന്ത്രി എം ബി രാജേഷ്

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ; മന്ത്രി ജി ആർ അനിൽ