മൂന്നാം ട്വന്റി-20; ഇന്ത്യക്കെതിരെ ഓസീസിന് ത്രസിപ്പിക്കും ജയം, ഗ്ലെൻ മാക്സ്‍വെൽ കളിയിലെ താരം

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് ജയം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചെടുത്തത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സടിച്ച മാക്‌സ്‌വെല്ലാണ് കളിയിലെ താരം. 16 പന്തില്‍ 28 റണ്‍സെടുത്ത നായകന്‍ മാത്യൂ വെയ്‌ഡ് മത്സരത്തില്‍ മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിലാണ് ഓസീസ് മറികടന്നത്. ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയില്‍ 2-1ന് മുന്നിലാണ് ടീം ഇന്ത്യ. (India vs Australia third t20i match result).

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 4.2 ഓവറില്‍ 47റണ്‍സെത്തിയപ്പോൾ 16 റണ്‍സെടുത്ത ഹാര്‍ഡി ആദ്യം പുറത്തായി. 18 പന്തുകളില്‍ എട്ട് ഫോറുകള്‍ ഉള്‍പ്പെടെ 35 റണ്‍സെടുത്ത ട്രാവിസ് ഹെഡ് തൊട്ടുപിന്നാലെ കൂടാരം കയറി. ഒരറ്റത്ത് മാത്യൂ വെയ്‌ഡ് പിടിച്ചുനിന്നപ്പോള്‍ മറുവശത്ത് ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു മാക്‌സ്‌വെല്‍.

ഓസ്‌ട്രേലിയക്ക്അ വസാന ഓവറില്‍ 21 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടത്. ഇതില്‍ ആദ്യ പന്തില്‍ ഫോറും രണ്ടാം പന്തില്‍ ഒരു റണ്‍സും നേടി മാത്യൂ വെയ്‌ഡ് മാക്‌സ്‌വെല്ലിന് സ്‌ട്രൈക്ക് കൈമാറി. തുടര്‍ന്ന് ബാക്കിയുളള പന്തുകളില്‍ ഒരു സിക്‌സും മൂന്ന് ഫോറും നേടി മാക്‌സ്‌വെല്‍ ഓസീസിനെ വിജയ തീരത്തെത്തിച്ചു. ഇന്ത്യയ്‌ക്കായി രവി ബിഷ്‌ണോയി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റും വീഴ്‌ത്തി.

നേരത്തെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഓസീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 57 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയില്‍ 123 റണ്‍സാണ് റിതുരാജ് നേടിയത്.

Related Posts

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും
  • March 13, 2025

മനുഷ്യർക്ക് ഭീഷണിയുയർത്തുന്ന വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്. പഞ്ചായത്ത് സെക്രട്ടറിയുടെ വിയോജന കുറിപ്പ് സർക്കാരിലേക്ക് അയക്കും. പഞ്ചയത്ത് തീരുമാനത്തെ സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും. അംഗീകരിച്ചാൽ തീരുമാനവുമായി മുന്നോട്ട് പോകും. നാട്ടിൽ ഇറങ്ങുന്ന മുഴുവൻ വന്യ ജീവികളെയും വെടി…

Continue reading
പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്
  • March 12, 2025

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെകുട്ടിയും പരീക്ഷ എഴുതാൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ