‘മദ്യത്തിന്റെ പുറത്ത് ചെയ്തു പോയി’ ; കുണ്ടറയിലെ ട്രെയിൻ അട്ടിമറി ശ്രമത്തിൽ പ്രതികൾ പിടിയിൽ

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മദ്യത്തിന് പുറത്ത് ചെയ്തു പോയതാണെന്നും തെറ്റ് പറ്റി പോയെന്നും പ്രതികൾ മൊഴി നൽകി. കൊല്ലം റൂറൽ എസ് പി യുടെ സാന്നിധ്യത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പെരുമ്പുഴ സ്വദേശി അരുൺ നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്.

വൻ അപകടം തെന്നിമാറിയത് തലനാരിഴയ്ക്കാണ്. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിന് കുറുകയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടി പ്രദേശവാസികളാണ് റെയിൽവേ ട്രാക്കിൽ പോസ്റ്റ് കണ്ടത്. പിന്നീട് ഇക്കാര്യം പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എഴുകോൺ പൊലീസ് എത്തി ഇരുമ്പ് പോസ്റ്റ് എടുത്ത് മാറ്റി.

എന്നാൽ പൊലീസ് പോയതിന് പിന്നാലെ വീണ്ടും 3 മണിയോടെ റെയിൽവേപാളത്തിൽ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. തുടർന്ന് പൊലീസ് എത്തി പോസ്റ്റ് വീണ്ടും ട്രാക്കിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പാലരുവി എക്സ്പ്രസ്സിനെ ലക്ഷ്യം വെച്ചായിരിക്കാം അട്ടിമറി ശ്രമമുണ്ടായതെനാണ് പ്രാഥമിക നിഗമനം. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം വഴിമാറിയത്.

Related Posts

കേരള ക്രിക്കറ്റ് ലീഗ് : സച്ചിന്‍ ബേബിയെ നിലനിര്‍ത്തി കൊല്ലം സെയിലേഴ്‌സ്; വിഘ്‌നേഷ് പുത്തൂരിനെ നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്.
  • July 2, 2025

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസന്റെ താരലേലം ജൂലൈ അഞ്ചിന് നടക്കാനിരിക്കെ ഓരോ ടീമുകളും തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്‌സും ആലപ്പി റിപ്പിള്‍സും കാലിക്കറ്റ് ഗ്ലോബ്‌സ്റ്റേഴ്‌സും നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ ട്രിവാണ്‍ഡ്രം റോയല്‍സ്…

Continue reading
സംസ്ഥാനത്ത് മഴ തുടരും; വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.
  • July 2, 2025

സംസ്ഥാനത്ത് സാധാരണ മഴ തുടരും.വടക്കൻ കേരളത്തിലിന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേരള ക്രിക്കറ്റ് ലീഗ് : സച്ചിന്‍ ബേബിയെ നിലനിര്‍ത്തി കൊല്ലം സെയിലേഴ്‌സ്; വിഘ്‌നേഷ് പുത്തൂരിനെ നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്.

കേരള ക്രിക്കറ്റ് ലീഗ് : സച്ചിന്‍ ബേബിയെ നിലനിര്‍ത്തി കൊല്ലം സെയിലേഴ്‌സ്; വിഘ്‌നേഷ് പുത്തൂരിനെ നിലനിര്‍ത്തി ആലപ്പി റിപ്പിള്‍സ്.

സംസ്ഥാനത്ത് മഴ തുടരും; വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് മഴ തുടരും; വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്.

ഒന്നാം സമ്മാനം ഒരു കോടി, രണ്ടാം സമ്മാനം 50 ലക്ഷം; ധനലക്ഷ്മി DL 8 ലോട്ടറി ഫലം ഇന്ന്.

ഒന്നാം സമ്മാനം ഒരു കോടി, രണ്ടാം സമ്മാനം 50 ലക്ഷം; ധനലക്ഷ്മി DL 8 ലോട്ടറി ഫലം ഇന്ന്.

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.