
നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ അവതരിപ്പിക്കുന്ന അൺസ്റ്റോപ്പബിൾ എൻ.ബി.കെ. എന്ന അഭിമുഖ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കണ്ണീരണിഞ്ഞ് നടൻ സൂര്യ. സൂര്യയുടെ അഗരം ഫൗണ്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോദൃശ്യം കാണിച്ചപ്പോഴായിരുന്നു താരം വികാരാധീനനായത്. സൂര്യക്കൊപ്പം കണ്ണുനിറഞ്ഞിരിക്കുന്ന ബാലയ്യയേും ദൃശ്യങ്ങളിൽ കാണാം.
സൂര്യയുടെ അഗരം ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിഡിയോ പരിപാടിക്കിടെ പ്രദര്‍ശിപ്പിച്ചു. ഒരു നല്ല മനുഷ്യനാകണമെന്ന ഉത്തരവാദിത്തമാണ് അഗരത്തിലൂടെ താന്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതെന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍.
സ്ക്രീനില്‍ കാണിച്ച വിഡിയോയില്‍ പിതാവ് മരിച്ചു പോയപ്പോള്‍ അഗരം ഫൗണ്ടേഷനാണ് സഹായത്തിനെത്തിയതെന്നും പഠിക്കാനായത് ഫൗണ്ടേഷന്‍റെ സ്കോളര്‍ഷിപ്പിനെ തുടര്‍ന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇത് കേട്ട സൂര്യയ്ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. അഗരം ഫൗണ്ടേഷന് താന്‍ തുടക്കമിട്ടപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങളെ പോലെ തന്നെ തെലുങ്കരും സഹായിച്ചുവെന്നും.
സമാന മനസ്കരുടെ സഹകരണമാണ് അര്‍ഹരായവരിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നതെന്നായിരുന്നു കണ്ണീരണിഞ്ഞുള്ള താരത്തിന്‍റെ വിശദീകരണം.2006 ലാണ് അഗരം ഫൗണ്ടേഷന് സൂര്യ തുടക്കമിട്ടത്. എന്‍ജിഒ വഴിയായി സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സ്പോണ്‍സര്‍ ചെയ്യാനുള്ള അവസരം ആളുകള്‍ക്ക് ലഭിച്ചിരുന്നു. ‘ഇന്ന് അഗരത്തിലൂടെ സാമ്പത്തിക പിന്തുണ ലഭിച്ച് വളരുന്ന കുട്ടികള്‍ അവരുടെ കുടുംബത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തരായി വളരു’മെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് താരം അഗരത്തിന്‍റെ വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്.