സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം.10 ദിവസത്തിനകം നടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണം. അടിമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.’ചില ജാമ്യവ്യവസ്ഥകൾ വെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്‌താൽ ജാമ്യം നൽകി വിട്ടയക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. പരാതി നൽകാൻ ഉണ്ടായ കാലതാമസം സംബന്ധിച്ച് സിദ്ദിഖ് കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ആ ഉത്തരവ് ഈ കേസിലും ബാധകമെന്ന് കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഈ കേസ് കേട്ടത്.
മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog
സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.…