
വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട ചാവക്കാട്ടെ 37 കുടുംബങ്ങൾക്ക് വഖഫ് നോട്ടീസ്. മണ്ണത്തല, ഒരുമനയൂർ, ഒറ്റത്തെങ്ങിന് കിഴക്ക്, ജെ ജെ മാർബിളിന് പടിഞ്ഞാറ്, തങ്ങൾ പടി, പാലയൂർ, ചക്കക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങൾക്കാണ് നോട്ടീസ് നൽകിയത്.
തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെയാണ് ചാവക്കാട് 37 കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് നൽകിയത് . പത്തേക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് നോട്ടീസ്.വിലകൊടുത്ത് വാങ്ങിയ വീട്ടുകാർക്കുൾപ്പെടെ വഖഫ് ബോർഡിൽ നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. വിഷയത്തിൽ, നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.