ചട്ടം മാനിച്ചു; സ്‌കൂള്‍ കായികമേളയില്‍ നിന്ന് ‘ഒളിംപിക്‌സ്’ മാറ്റി;വിഷയം സജീവ ചര്‍ച്ചയാക്കിയത് 24 പ്രസിദ്ധീകരിച്ച ലേഖനം

സ്‌കൂള്‍ കായികമേളയ്ക്ക് നല്‍കിയ പേരിലെ ഒളിംപിക്‌സ് എന്ന വാക്ക് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ഒളിംപിക്‌സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാകില്ല എന്ന ചട്ടം മാനിച്ചാണ് തീരുമാനം. വലിയ കായികോത്സവം എന്ന് ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ കായികമേളയ്ക്ക് ഇത്തരമൊരു പേരിട്ടതെങ്കിലും ഒളിംപിക്‌സ് എന്ന പേര് ഒളിംപിക് ചാര്‍ട്ടര്‍ അനുസരിച്ച് സംരക്ഷിക്കപ്പെടുന്ന രജിസ്റ്റേര്‍ഡ് ട്രേഡ് മാര്‍ക്കാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് പേര് പിന്‍വലിക്കുകയായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സ്‌പോര്‍ട്ട്‌സ് വിദഗ്ധനുമായ സനില്‍ പി തോമസ് ഈ വശങ്ങളെക്കുറിച്ച് എഴുതിയ വിശദമായ ലേഖനം ട്വന്റിഫോര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് പേരുമാറ്റം. മേളയുടെ പ്രചാരണത്തിലും ഔദ്യോഗിക രേഖകളിലും ‘കേരള കായിക മേള ഒളിംപിക്‌സ് മാതൃകയില്‍ കൊച്ചി-24’ എന്നാകും എഴുതുക. (Education Department has withdrawn the word ‘Olympics’ from the name given to the school sports festival)

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂള്‍ കായിക മേള ”സ്‌കൂള്‍ ഒളിംപിക്‌സ് ‘ എന്ന പേരില്‍ നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടത്തുമെന്ന് വായിച്ചു. ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് നടത്തുന്നതും വലിയ ഉത്സവമാക്കി മാറ്റുന്നതും നല്ലതാണ്. പക്ഷേ, ഒളിംപിക്സ് എന്ന വാക്ക് രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ അനുവാദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാനാവില്ല. ഇത്തരം മേളകള്‍ക്ക് ഒളിംപിക്സ് എന്ന വാക്ക് ഉപയോഗിക്കാന്‍ അവര്‍ അനുമതി നല്‍കാറില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.

The name Olympics is protected by IOC and NOC എന്നാണ് ചട്ടം. ഒളിംപിക് വളയങ്ങള്‍, മാസ്‌കറ്റ്, പിന്നെ ഒളിംപിക്സ്, ഒളിംപിക് ഗെയിംസ് , ഒളിംപിക് ടോര്‍ച്ച് എന്നീ വാക്കുകളും ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് അനുസരിച്ച് ഐ.ഒ.സിക്കു മാത്രം അവകാശപ്പെട്ടതാണ്. അതിനുള്ള കാരണം ലോക വേദിയില്‍ ഒളിംപിക്സിനുള്ള അദരണീയ സ്ഥാനം എന്നു വ്യക്തമാക്കിയിട്ടുണ്ട്. (Because of the honoured place on the world stage).

ഒളിംപിക്സ് പ്രസ്ഥാനത്തില്‍ മൂന്നു ഘടകങ്ങളേയുള്ളൂ.ഐ.ഒ.സി, എന്‍.ഒ.സി,സ്പോര്‍ട്സ് ഫെഡറേഷനുകള്‍. കേന്ദ്ര സര്‍ക്കാരുകള്‍ പോലും അതില്‍ വരുന്നില്ല. സര്‍ക്കാരിന്റെ ഇടപെടല്‍ ഒളിംപിക് ചാര്‍ട്ടറിന്റെ ലംഘനമാണ്.

ഇന്റര്‍നാഷനല്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെ ഇന്ത്യയില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള വലിയൊരു പ്രസ്ഥാനം സ്‌കൂള്‍ ഓഫ് സ്പോര്‍ട്സ് ആന്‍ഡ് സയന്‍സ് തുടങ്ങിയപ്പോള്‍ പ്രധാന കെട്ടിടത്തിലും മറ്റും ഒളിംപിക് വളയങ്ങള്‍ പ്രദര്‍ശിപ്പിച്ചതിന് പരസ്യമായി മാപ്പ് എഴുതിക്കൊടുത്ത് നീക്കം ചെയ്യേണ്ടി വന്നു. മാത്രമല്ല, benefits of certificates will be annulled എന്ന ചട്ടം ഉള്ളതിനാല്‍ സ്‌കൂള്‍ കായികമേളയിലെ വിജയികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവായെന്നു വരാം.

വിദ്യാഭ്യാസ വകുപ്പിന്റെ ആശയത്തെ അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ. എത്രയും വേഗം പേര് പരിഷ്‌കരിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും. ചിലപ്പോള്‍ വന്‍ തുക പിഴയും ചുമത്താം. സൂക്ഷിച്ചാല്‍ നല്ലത്.

വാല്‍ക്കഷ്ണം: ടോക്കിയോ 2020 നമ്മുടെ ഒരു മന്ത്രിയുടെ ഓഫിസ് 2021 ആക്കി പരിഷ്‌കരിച്ച് പലര്‍ക്കും ആശംസ അയച്ചു. അന്നൊരു ടി വി ചര്‍ച്ചയില്‍ ഞാനിക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയുടെ പരിചയക്കാരില്‍ ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്ന് അറിഞ്ഞു. അദ്ദേഹം സ്പോര്‍ട്‌സ് മാന്‍ സ്പിരിറ്റോടെ അത് ഉള്‍ക്കൊണ്ടു.ഒളിംപിക്‌സ് മാറ്റിവച്ചപ്പോള്‍ ടോക്കിയോ 2020 മാറാതെ സംരക്ഷിച്ച് ആണ് സംഘാടക സമിതി കരാര്‍ എഴുതിയത്.

Related Posts

സാങ്കേതിക സർവകലാശാല സാമ്പത്തിക പ്രതിസന്ധി; സിൻഡിക്കേറ്റ് യോഗം ചൊവ്വാഴ്ച
  • August 29, 2025

സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം ചേരാൻ വൈസ് ചാൻസലർ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ചൊവ്വാഴ്ചയാണ് യോ​ഗം നടക്കുക. തിങ്കളാഴ്ച ഫിനാൻസ് കമ്മിറ്റി യോഗം ചേരും. ബജറ്റ് പാസാക്കലാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ട. കെ ടി യു…

Continue reading
തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്
  • August 29, 2025

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിവരികയാണ്. (Bus overturns on Thrissur-Kuttipuram state highway) ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പുറ്റക്കര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി