കശ്മീരില്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കം; ഗ്രനേഡ് ആക്രമണം പാക് ഭീകരരുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍; ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ കണ്ടു

ഏറ്റുമുട്ടല്‍ തുടരുന്ന ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ നിര്‍ണായക നീക്കവുമായി സൈന്യം. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്തണം എന്ന് ഡിജപിക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആക്രമണം നടത്തിയത് പാക് ഭീകരരുടെ നിര്‍ദേശം അനുസരിച്ച് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. (Grenade attacks mark new wave of targeting in J&K sources reveal)

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ഭീകര സാന്നിധ്യം വര്‍ദ്ധിച്ചുവെന്ന രഹസ്യന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഇടപെടല്‍. സൈന്യവും ഭീകരവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന കിഷ്ത്വാറില്‍ ഡിജിപി അടിയന്തരമായി എത്തി. മേഖലയിലെ ഭീകരവിരുദ്ധ നടപടികള്‍ വിലയിരുത്തണം എന്നായിരുന്നു നിര്‍ദേശം. വൈറ്റ് നൈറ്റ് കോപ്‌സ് കമാന്‍ഡര്‍ നവിന്‍ സച്‌ദേവ കിഷ്ത്വറില്‍ എത്തി. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തി

കിഷ്ത്വാറില്‍ കഴിഞ്ഞദിവസം രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരന്‍ കൊലപ്പെടുത്തിയിരുന്നു. മേഖലയില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ശ്രീനഗറിലെ ഞായറാഴ്ച മാര്‍ക്കറ്റില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ ഭീകരരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ്. ഉസാമ യാസിന്‍, ഷെയ്ക്ക് ഉമര്‍ ഫയാസ് ഷെയ്ക്ക്, അഫ്‌നാന്‍ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത് മൂന്നുപേരും ശ്രീനഗര്‍ സ്വദേശികളാണ്.

Related Posts

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു
  • July 30, 2025

ജെയിംസ് കാമറൂണിന്റെ മാന്ത്രിക സ്പർശത്തിൽ ഒരുങ്ങുന്ന ‘അവതാർ’ പരമ്പരയിലെ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’-ന്റെ ട്രെയിലർ പുറത്തിറങ്ങി. പുതിയ ചിത്രം ഒരു തീക്കളിയായിരിക്കും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഡിസംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പൻഡോറയുടെ വിസ്മയ ലോകം…

Continue reading
കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;
  • July 30, 2025

ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്ഭവനിലേക്ക് ക്രൈസ്തവ സഭകളുടെ പ്രതിഷേധ റാലി. സംഭവത്തിൽ വിവിധ സഭകൾ സംയുക്തമായിട്ടാണ് പ്രതിഷേധിക്കുന്നത്. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്ര‌തിഷേധം. വൈദികരും വിശ്വാസികളും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍