ഇന്ത്യന്‍ വനിതകളും മിന്നി; ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം

അതൊരു ജീവന്മരണ പോരാട്ടമായിരുന്നു ഇന്ത്യന്‍ വനിതകള്‍ക്ക്. കഠിനധ്വാനത്തിന്റെ ഫലം ഏതായാലും ഇന്ത്യക്ക് സ്വന്തമാവുകയും ചെയ്തു. വനിതാ ടി20 ലോകകപ്പിലെ നിര്‍ണായകമായ മറ്റൊരു മത്സരം കൂടി ഇന്ത്യ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രീലങ്കക്കെതിരെ 173 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 172 റണ്‍സെടുത്തത്. 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സ്മൃതി 38 പന്തില്‍ നിന്ന് 50 റണ്‍സടിച്ചപ്പോള്‍ ഷഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 38 പന്തില്‍ 50 റണ്‍സടിച്ച സ്മൃതിയാണ് ആദ്യം പുറത്തായത്. പിന്നാലെ അടുത്ത പന്തില്‍ 40 പന്തില്‍ 43 റണ്‍സടിച്ച ഷഫാലിയെയും വീഴ്ത്തി. ചമരി അത്തപ്പത്തുവായിരുന്നു ബോളെറിഞ്ഞത്. ഷഫാലി വര്‍മ്മക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് തകര്‍ത്തടിച്ചതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങി.

ഇന്നിംഗ്‌സിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹര്‍മന്‍പ്രീത് 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വിയോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.ഇന്നിംഗ്‌സിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹര്‍മന്‍പ്രീത് 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വിയോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.ഇന്നിംഗ്‌സിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹര്‍മന്‍പ്രീത് 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്നു. മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വിയോടെ ഇന്ത്യയുടെ സെമിഫൈനല്‍ സാധ്യതകള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. ഇന്ത്യക്ക് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

Related Posts

മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു
  • February 5, 2025

എറണാകുളം ആലുവയിൽ വയോധികൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഫയർഫോഴ്സ് എത്തി 72 കാരനായ തമിഴ്നാട് സ്വദേശിയെ രക്ഷിച്ചു. അസുഖബാധിതനായിട്ടും മക്കൾ നോക്കാത്തതിനാലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് മുരുകേശൻ മൊഴി നൽകി. രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഇന്ന് രാവിലെ 9 30…

Continue reading
അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ
  • February 5, 2025

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചി നാളെ തിയറ്ററുകളിലെത്തും . രണ്ട് വർഷത്തിന് ശേഷമാണ് ഒരു അജിത്ത് ചിത്രം ആരാധകരിലേക്കെത്തുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തുന്നത് തൃഷയാണ്. ബ്രേക്ക്ഡൗൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയ വിടാമുയർച്ചി ഒരു റോഡ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

മക്കൾ നോക്കുന്നില്ല; 72കാരൻ നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ

അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ

തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

ഫന്റാസ്റ്റിക്ക് ഫോർ : ഫസ്റ്റ് സ്റ്റെപ്പ്സിന്റെ ടീസർ പുറത്തു വിട്ടു

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് ഉയര്‍ന്ന ബിപി, അതീവ ഗുരുതര അവസ്ഥ; കൃത്യമായ ഇടപെടലിലൂടെ ജീവന്‍ രക്ഷിച്ച് വയനാട്ടിലെ ആരോഗ്യ പ്രവര്‍ത്തകര്‍

വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്

വണ്ടി മറിഞ്ഞതും ഗ്ലാസ് ഇടിച്ചു പൊട്ടിച്ച് അജിത്ത് സാർ പുറത്തിറങ്ങി ; ആരവ്