ആക്സിയം 4 ദൗത്യം നാളെ വൈകീട്ട്; ചരിത്രം കുറിക്കാൻ ശുഭാൻശു ശുക്ല

ബഹിരാകാശത്തേയ്ക്കുള്ള ഇന്ത്യൻ സ്വപ്നത്തിന് ഇനി ദൂരം അൽപ്പം കുറവാണ്. ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്സിയം 4 ദൗത്യം ഇന്ത്യൻ സമയം നാളെ വൈകിട്ട് അഞ്ചരയ്ക്കാണ് നാസയുടെ കെന്നഡി സ്‌പേസ് സെൻററിൽ നിന്ന് വിക്ഷേപിക്കുക. 1984 -ൽ രാകേഷ് ശർമയ്ക്ക് ശേഷം ബഹിരാകാശത്തേയ്ക്ക് പറക്കുന്ന ഇന്ത്യാക്കാരനാണ് ശുഭാൻശു ശുക്ല.

നാലു പതിറ്റാണ്ടുകൾക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരാനാകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയുമായ ശുഭാംശു ശുക്ല. ആക്‌സിയം സ്‌പേസ്, നാസ, ഐ എസ് ആർ ഒ എന്നിവയുടെ സംയുക്ത ദൗത്യമാണിത്. പതിനാല് ദിവസം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലുണ്ടാകും. ഇന്ത്യയുടെ ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ദൗത്യങ്ങളിൽ വൈദഗ്ധ്യം നേടാനുള്ള അവസരമായാണ് ISRO ശുഭാംശുവിന്റെ യാത്രയെ കാണുന്നത്. 31 രാജ്യങ്ങളിൽ നിന്നായി 60 ശാസ്ത്ര പരീക്ഷണങ്ങൾ ആക്‌സിയം 4 ദൗത്യത്തിൻറെ ഭാഗമാണ്.

ഗഗൻയാൻ ദൗത്യത്തിനുളള പരിശീലനം പൂർത്തിയാക്കാൻ അമേരിക്കയുമായി ധാരണയിൽ എത്തിയ പ്രകാരമാണ് ഈ ദൗത്യം. ഗഗൻയാൻ യാത്രികരിൽ നാലു പേരിൽ ഒരാളാണ് ശുഭാംശു.

ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ 2019ൽ ആണ് ISRO ബഹിരാകാശ യാത്ര പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ഫെറ്റർ പൈലറ്റായി 2006ൽ ആണ് ശുഭാംശു ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത് മിഗ് , സുഖോയി , ഡോണിയർ , തുടങ്ങിയ വിമാനങ്ങൾ പറത്തുന്നതിൽ വിദഗ്ധൻ. 715 കോടി രൂപയാണ് ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ ചിലവിടുന്നത് .

Related Posts

സാങ്കേതിക സർവകലാശാല സാമ്പത്തിക പ്രതിസന്ധി; സിൻഡിക്കേറ്റ് യോഗം ചൊവ്വാഴ്ച
  • August 29, 2025

സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം ചേരാൻ വൈസ് ചാൻസലർ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. ചൊവ്വാഴ്ചയാണ് യോ​ഗം നടക്കുക. തിങ്കളാഴ്ച ഫിനാൻസ് കമ്മിറ്റി യോഗം ചേരും. ബജറ്റ് പാസാക്കലാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ അജണ്ട. കെ ടി യു…

Continue reading
തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരുക്ക്
  • August 29, 2025

തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ബസ് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരുക്കേറ്റു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട ബസ് റോഡില്‍ നിന്ന് നീക്കാന്‍ ശ്രമം നടത്തിവരികയാണ്. (Bus overturns on Thrissur-Kuttipuram state highway) ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പുറ്റക്കര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി