
കേരള സർക്കാർ പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ, ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ (PIEMD) സഹകരണത്തോടെ അസാപ് കേരള, ആസ്പിറേഷണൽ ബ്ലോക്ക് ഫെലോ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇടുക്കി, കാസർഗോഡ്, വയനാട്, പാലക്കാട് ജില്ലകളിലായി 9 ഒഴിവുകളാണ് ഉള്ളത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ നാല് വർഷത്തെ പ്രൊഫഷണൽ ഡിഗ്രി(ബി ടെക്, എംബിബിഎസ്), മലയാളം, ഇംഗ്ലീഷ് ഭാഷകൾ നന്നായി എഴുതാനും വായിക്കാനും പറയാനുമുള്ള പ്രാവീണ്യം എന്നിവയാണ് അടിസ്ഥാന യോഗ്യത. 22-35 വയസ്സ് വരെയാണ് പ്രായപരിധി.
പ്രതിമാസം 55,000 രൂപ വരെ വേതനം ലഭിക്കും. ഒരു വർഷമാണ് പ്രവർത്തന കാലയളവ്. 2025 ജൂൺ 18നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. 500 രൂപയാണ് അപേക്ഷാ ഫീസായി നൽകേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്നവർ അസാപ് കേരള നടത്തുന്ന പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, പബ്ലിക് ഫിനാൻസ് ഓൺലൈൻ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. 10,000 രൂപയാണ് ഫീസ് ആയി വരുന്നത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി അസാപ് കേരള (https://asapkerala.gov.in/careers/) വെബ്സൈറ്റ് സന്ദർശിക്കുക.