ചേരപ്പെരുമാളായ കോതരവിയുടെ ശിലാലിഖിതം കണ്ടെത്തി

മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി 9 ാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരിൽ മൂന്നാമനായ കോതരവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള തൃക്കലങ്ങോട് മേലേടത്ത് മഹാശിവ – വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നാണ് കല്ലെഴുത്ത് കണ്ടു കിട്ടിയത്. മഹാശിവക്ഷേത്രത്തിന്റെ വട്ടശ്രീകോവിലിനു മുമ്പിൽ, മുറ്റത്ത്, പ്രദക്ഷിണ വഴിയിൽ പാകിയ കല്ലിലാണ് ഈ രേഖയുള്ളത്. പ്രദക്ഷിണ വഴിയിൽ പതിച്ചതിനാൽ അക്ഷരങ്ങൾ ഏറെയും തേഞ്ഞു മാഞ്ഞ നിലയിലാണ്. സ്വസ്തി ശ്രീ എന്ന മംഗള വചനത്തോടെ ആരംഭിക്കുന്ന ലിഖിതത്തിൽ പെരുമാളിന്റെ പേര് കൃത്യമായി വായിച്ചെടുക്കാമെങ്കിലും ഭരണവർഷം സൂചിപ്പിക്കുന്ന ഭാഗം അവ്യക്തമാണ്. കോതരവിപ്പെരുമാളിന്റെ ഭരണകാലത്ത് ക്ഷേത്രത്തിൽ ചെയ്ത ഏതോ വ്യവസ്ഥയാണ് ലിഖിതപരാമർശം. ഇത് വിലക്കുകയോ കവരുകയോ ചെയ്യുന്ന ഊരാളൻ മൂഴിക്കള വ്യവസ്ഥ ലംഘിച്ചവരാകും എന്ന് കല്ലിന്റെ താഴേ ഭാഗത്ത് വ്യക്തമായി വായിച്ചെടുക്കാനാകും.

കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഓഫീസറായ കെ. കൃഷ്ണരാജാണ് ലിഖിതം തിരിച്ചറിഞ്ഞ് മുദ്രപ്പകർപ്പ് തയ്യാറാക്കിയത്. അക്ഷരങ്ങൾ തേഞ്ഞുമാഞ്ഞു പോയതിനാൽ കൃത്യവും പൂർണ്ണവുമായ പാഠം തയ്യാറാക്കാൻ നന്നേ ഞെരുക്ക മാണെന്നും പെരുമാൾ രേഖകളിൽ കാണുന്ന പതിവുകാര്യങ്ങളൊക്കെത്തന്നെയാണ് ഈ രേഖയിലുള്ളതെന്ന് തെളിവുള്ള വരികളെ ആധാരമാക്കി പറയാമെന്നും ലിഖിതം പരിശോധിച്ച പ്രമുഖ ലിപിപണ്ഡിതൻ ഡോ. എം. ആർ. രാഘവവാരിയർ അഭിപ്രായപ്പെട്ടു. കോതരവിപ്പെരുമാളിന്റേതായി 10 ലിഖിതങ്ങളാണ് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. പതിനൊന്നാമത്തേതാണ് തൃക്കലങ്ങോടു നിന്ന് കൈവന്ന ഈ രേഖയെന്നും അദ്ദേഹം പറഞ്ഞു.

കോത രവിയുടെ പതിനഞ്ചാം വർഷത്തിലെ ചോക്കൂർ ലിഖിതത്തിലാണു് മൂഴിക്കളവ്യവസ്ഥ ആദ്യം പരാമർശിക്കുന്നന്നതു്. തൃക്കലങ്ങോടു് ലിഖിതം അതിനു മുമ്പാണെങ്കിൽ മൂഴിക്കളക്കച്ചം പരാമർശിക്കുന്ന ആദ്യത്തെ രേഖ ഇതായിരിക്കുമെന്ന് പ്രശസ്ത ചരിത്രകാരനായ ഡോ. കേശവൻ വെളുത്താട്ട് അഭിപ്രായപ്പെട്ടു. ഭരണ വർഷം വ്യക്തമല്ലാത്തതിനാൽ ഇക്കാര്യത്തിൽ തീർപ്പുകല്പിക്കുക സാധ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പുരാവസ്തു വകുപ്പിലെ എക്സ്കവേഷൻ അസിസ്റ്റന്റ് വിമൽകുമാർ വി.എ., ക്ഷേത്ര ക്ഷേമ സമിതിയുടെ സെക്രട്ടറിയായ ദീപേഷ് മേലേടത്ത്, മുഖ്യ രക്ഷാധികാരികളായ മോഹൻലാൽ, ജയപ്രകാശ് ബാബു, പ്രസിഡന്റ് സജീവ് കുമാർ ക്ഷേത്ര തന്ത്രി ശ്രീ കക്കാട്ടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി, കഴകം ജീവനക്കാരനായ കേശവൻ നമ്പീശൻ എന്നിവരും പരിശോധനാവേളയിൽ സന്നിഹിതരായിരുന്നു.

Related Posts

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി
  • August 30, 2025

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നും തന്നെ നോബേൽ പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചെന്ന് റിപ്പോർട്ട്. എന്നാൽ വാദം തള്ളിയ മോദി, നോബേൽ പുരസ്‌കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്യുന്നത് നിരസിക്കുകയായിരുന്നു. ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം…

Continue reading
ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍
  • August 30, 2025

ചിങ്ങമാസത്തിലെ കല്യാണ പാര്‍ട്ടികളെ ആശങ്കപ്പെടുത്തി സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ചുയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് പവന് 1200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 76960 രൂപയായി. ഒരു ഗ്രാമിന് ഇന്ന് 150 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി