‘ഉള്ളിന്റുള്ളില്‍ ഒരു ആന്തല്‍’, വയനാട് ദുരന്തത്തില്‍ കുറിപ്പുമായി ഗായിക അഭിരാമി സുരേഷ്

വയനാടിനായി മനസ്സുരുകി പ്രാര്‍ഥിക്കാം എന്നും പറയുകയാണ് അഭിരാമി സുരേഷും.

രാജ്യത്തെ നടുക്കിയിരിക്കുകയാണ് മുണ്ടക്കൈ ദുരന്തം. പ്രകൃതിയോടെ കനിവിനായി പ്രാര്‍ഥിക്കുക എന്ന് പറയുകയാണ് ഗായികയും നടിയുമായ അഭിരാമി സുരേഷ്.  കുടുംബങ്ങള്‍ കുഞ്ഞുങ്ങളടക്കം മണ്ണോടലിഞ്ഞ് എന്നൊക്കെ പറയുന്നതും വലിയ വേദനാജനകമാണ്. ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്‍ടപ്പെടുന്നത് ചിന്തിക്കാനേ കഴിയുന്നില്ലെന്നും കുറിപ്പില്‍ പറയുകയാണ് അഭിരാമി സുരേഷ്.

ഒന്നുമറിയാതെ എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ഒന്നും ചിന്തിക്കാനേ കഴിയുന്നില്ല. കുഞ്ഞുങ്ങളും കുടുംബവും വീടുമെല്ലാം മണ്ണോടലിഞ്ഞുവെന്നൊക്കെ പറയുന്നതും വേദനജനകമാമ്. രക്ഷാപ്രവർത്തനങ്ങളിലും, സഹായങ്ങളിലും ഒത്തു ചേരാൻ കഴിഞ്ഞില്ലെങ്കിലും, ദയവായി എല്ലാരും വയനാട്ടിലെ ആ പാവങ്ങൾക്കായി മനസ്സുരുകി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുന്നു. ദൈവ വിശ്വാസം വേണമെന്നില്ല. മതം ഒന്നാവണമെന്നില്ല, മനസ്സുണ്ടെങ്കിൽ ദയവായി പ്രകൃതിയുടെ കനിവിനായി പ്രാർത്ഥിക്കുക. ഉള്ളിന്റെ ഉള്ളിൽ ഒരു ആന്തൽ വരുന്നു. കൂടുതൽ വലിച്ചു നീട്ടുന്നില്ല ഞാൻ. രക്ഷാപ്രവർത്തകർക്കും അവരുടെ പൂർണാരോഗ്യത്തിനുംകൂടെ പ്രാർത്ഥിക്കാം. നമുക്കൊരുമിച്ചു അവർക്കായി പ്രാർത്ഥിക്കാം. വയനാടിനായി നമുക്ക് പ്രാർത്ഥിക്കാം. പ്രാർത്ഥിക്കണമെന്നുമാണ് അഭിരാമി സുരേഷ് എഴുതിയിരിക്കുന്നത്.

വയനാട് കല്‍പ്പറ്റയില്‍ മേപ്പാടി മുണ്ടക്കൈ ദുരന്ത ഭൂമിയായിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.  174 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. ഉറ്റവരെ തേടി അലയുന്ന കുടുംബാംഗങ്ങളുടെ ദാരുണമായ കാഴ്‍ചയുമാണ് വയനാട്ടില്‍ കാണാനാകുന്നത്.

ചൂരല്‍മലയില്‍ താലൂക്കുതല ഐആര്‍സ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട് . ഡെപ്യൂട്ടി കളക്ടര്‍- 8547616025, തഹസില്‍ദാര്‍ വൈത്തിരി  8547616601 എന്നിങ്ങനെയാണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. വയനാട് കല്‍പ്പറ്റ ജോയിന്റ് ബിഡിഒ ഓഫീസ് നമ്പര്‍ 9961289892. ദുഷ്‍കരമാണ് രക്ഷാപ്രവര്‍ത്തനം എന്നും റിപ്പോര്‍ട്ടുണ്ട്. ഒറ്റപ്പെട്ട മേഖലയില്‍ നിന്ന് ആളുകളെ വേഗത്തില്‍ പുറത്തെത്തിക്കാനാണ് ശ്രമം. മുമ്പ് വയനാട് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിന് അടുത്താണ് മുണ്ടക്കൈ.

  • Related Posts

    പതിനഞ്ചാമത് ഖത്തർ മില്ലിപോൾ പ്രദർശനത്തിന് നാളെ ദോഹയിൽ തുടക്കമാകും
    • October 28, 2024

    ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ആഗോള പ്രദര്ശനമായ ഖത്തർ പതിനഞ്ചാമത് മില്ലിപോൾ പ്രദർശനത്തിന് ഒക്ടോബർ 29ന് ദോഹയിൽ തുടക്കമാകും.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ 29,30,31 തിയ്യതികളിലായി ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ…

    Continue reading
    സഹകരണം ഉറപ്പിക്കാൻ ഇന്ത്യയും ഖത്തറും; വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു
    • October 28, 2024

    ഇന്ത്യ, ഖത്തർ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ട വിദേശകാര്യ ഓഫിസ് സമിതിയുടെ അഞ്ചാമത് യോഗം ദോഹയിൽ ചേർന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിലെ കോൺസുലാർ, പാസ്പോർട്ട്, വിസ ചുമതലയുള്ള സെക്രട്ടറി അരുൺ കുമാർ ചാറ്റർജി, ഖത്തർ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ഹസൻ അൽ…

    Continue reading

    You Missed

    മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog

    മലയാളത്തിന്റെ എം ടി വിടവാങ്ങി | MT Vasudevan Nair – Live Blog

    സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

    സംഭാലിൽ 150 വർഷം പഴക്കമുള്ള പടിക്കിണർ കണ്ടെത്തി, 1857ൽ നിർമിച്ചതെന്ന് നിഗമനം

    മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

    മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകും, ഓസീസിനെതിരെ കളിക്കില്ല

    80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

    80 ലക്ഷം രൂപ ആരുനേടിയെന്ന് ഇന്ന് അറിയാം; കാരുണ്യ പ്ലസ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

    ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

    ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

    ‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി

    ‘അന്ന് അഭിഭാഷകനായിരുന്ന മുഹമ്മദ് കുട്ടിയെ സിനിമയിലേക്ക് എത്തിച്ച എം ടി, പിന്നീട് സിനിമ ലോകം കണ്ടത് ചരിത്രം’; മമ്മൂട്ടിയുടെ സ്വന്തം എംടി