നീറ്റ് പരിക്ഷാ വിവാദം; ചോദ്യ പേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി

നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ‌ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി. നാല് വിദ്യാർത്ഥികളാണ് ചോദ്യ പേപ്പർ ചോർന്നതായി മൊഴി നൽകിയിരിക്കുന്നത്. ബിഹാർ സ്വദേശികളാണ് വിദ്യാർത്ഥികൾ. പരീക്ഷക്ക് ഒരു ദിവസം മുൻപ് ചോ​ദ്യ പേപ്പർ ചോർന്ന് കിട്ടിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്.

വീദ്യാർത്ഥികൾ‌ സമസ്തിപൂർ പൊലീസിന് നൽകി മൊഴി പകർപ്പ് പുറത്ത്. ബന്ധുവഴി മെയ് നാലിന് ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നാണ് വിദ്യാർത്ഥികൾ മൊഴി നൽകിയരിക്കുന്നത്. മൊഴി എഴുതി നൽകുകയായിരുന്നു. പരീക്ഷക്ക് തൊട്ടുമുൻപ് ബന്ധു ഒരു ചോദ്യപേപ്പറും അതിന്റെ ഉത്തരവും നൽകിയിരുന്നു. പരീക്ഷ എഴുതിയ സമയത്ത് ലഭിച്ച ചോദ്യപേപ്പർ തനിക്ക് ബന്ധു തന്ന ചോ​ദ്യ പേപ്പറുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഏറെ സാമ്യതകൾ ഉണ്ടെന്നും വിദ്യാർത്ഥിയായ അനുരാ​ഗ് യാദവ് മൊഴി നൽകിയത്.

ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 13 പേർ അറസ്റ്റിലായിരുന്നു. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പർ ചോർന്നെന്ന പരാതിയുമായി വിദ്യാർത്ഥികൾ പൊലീസിനെ സമീപിച്ചതോടെയാണ് ഗുരുതരാക്രമക്കേടുകൾ കണ്ടെത്തിയത്. ചോദ്യപേപ്പർ ആവശ്യപ്പെട്ട ഉദ്യോഗാർത്ഥികൾ 30 ലക്ഷം രൂപ മാഫിയയ്ക്ക് നൽകിയതായി സംശയിക്കുന്ന 6 പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയത്. ചോദ്യപേപ്പറുകൾക്കായി തങ്ങളുടെ രക്ഷിതാക്കൾ 30 ലക്ഷത്തിലധികം രൂപ നൽകിയതായി ഉദ്യോഗാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Related Posts

ആവേശ്ഖാന്റെ കുടുംബത്തിനൊപ്പം ഋഷഭ് പന്ത്; ഹൃദ്യമായ സമാഗമ വീഡിയോ പങ്കിട്ട് എല്‍എസ്ജി സോഷ്യല്‍ മീഡിയ ടീം
  • April 8, 2025

മൈതാനത്തിന് പുറത്തേക്കും വ്യാപിച്ച രണ്ട് താരങ്ങളുടെ ബന്ധത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (എല്‍എസ്ജി) സോഷ്യല്‍ മീഡിയ ടീം. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍-2025 മത്സരത്തിന് ശേഷം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് തന്റെ…

Continue reading
അണ്ടര്‍-19 ലോക കപ്പ് ക്രിക്കറ്റിന് ആദ്യമായി യോഗ്യത നേടി ടാന്‍സാനിയ; വിശ്വാസിക്കാന്‍ ആകുന്നില്ലെന്ന് താരങ്ങള്‍
  • April 8, 2025

ചരിത്രം രചിച്ച് ആദ്യമായി ടാന്‍സാനിയ അണ്ടര്‍-19 ലോക കപ്പിന് യോഗ്യത നേടി. 2026-ല്‍ സിംബാബ്വെയിലാണ് 16-ാമത് അണ്ടര്‍-19 ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. സിംബാബ്വെയാണ് ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ലാഗോസിലെ യുണിലാഗ് ക്രിക്കറ്റ് ഓവലില്‍ നടന്ന ഐസിസി പുരുഷ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു; ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു; ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ കേസ്

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

‘തോല്‍ക്കാനുള്ള കാരണം ഹര്‍ദികിനോട് വിശദീകരിച്ച്’ ക്രുണാല്‍ പാണ്ഡ്യ; സഹോദരങ്ങളുടെ മൈതാനത്തെ ചാറ്റിന്റെ അനിമേറ്റഡ് വീഡിയോ വൈറല്‍

‘തോല്‍ക്കാനുള്ള കാരണം ഹര്‍ദികിനോട് വിശദീകരിച്ച്’ ക്രുണാല്‍ പാണ്ഡ്യ; സഹോദരങ്ങളുടെ മൈതാനത്തെ ചാറ്റിന്റെ അനിമേറ്റഡ് വീഡിയോ വൈറല്‍

മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു; ഇന്നലെയാണ് വീട് ജപ്തി നടന്നത്

മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു; ഇന്നലെയാണ് വീട് ജപ്തി നടന്നത്

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായി, ചോദ്യം ചെയ്യും

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ സുൽത്താന ഇടപാട് നടത്തിയത് നടൻ ശ്രീനാഥ് ഭാസിയുമായി, ചോദ്യം ചെയ്യും

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 3 പേർക്ക് ​ഗുരുതര പരുക്ക്

കോട്ടയം നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം, 3 പേർക്ക് ​ഗുരുതര പരുക്ക്