മോഹന്‍ലാല്‍ അടക്കം വന്‍ താര നിര, വന്‍ ബജറ്റ്: ‘കണ്ണപ്പ’ റിലീസ് ഈ മാസത്തില്‍

ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മോഹൻലാൽ തെലുങ്കിൽ അഭിയിക്കുന്ന ചിത്രം എന്ന നിലയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് ‘കണ്ണപ്പ’. വിഷ്ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുകേഷ് കുമാർ സിംഗ് ആണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ണപ്പയുടെ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ADVERTISEMENT

ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രം അടുത്ത ഡിസംബറില്‍ ഇറങ്ങും എന്നാണ് വിവരം. ചിത്രം ഈ വര്‍ഷം ഡിസംബറില്‍ റിലീസാകും എന്നാണ് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ അല്ലു അര്‍ജുന്‍റെ പുഷ്പ 2വുമായി ഈ ചിത്രത്തിന് ക്ലാഷ് വരുമോ എന്നതാണ് ചോദ്യമായി ഉയരുന്നത്. 

ബ്രാഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പയെന്ന സൂചനയാണ് നേരത്തെ ഇറങ്ങിയ ടീസർ നല്‍കിയത്. പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം മോഹൻലാലിനെ വേറിട്ട ​ഗെറ്റപ്പും ടീസറിൽ കണ്ടിരുന്നു. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.   

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍.

മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി,  എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം .മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം.

സ്ത്രീ 2 പേടിപ്പിക്കുന്ന ട്രെയിലര്‍ ഇറങ്ങി: ചിത്രം തീയറ്ററിലേക്ക്

  • Related Posts

    ‘ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ്’: ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ
    • May 27, 2025

    ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യൂ വരിച്ച സൈനികരുടെ ഭാര്യമാർക്ക് ആദരവ്: ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ. സൈനിക വിധവകളെയും കുട്ടികളെയും സഹായിക്കാൻ 1.10 കോടി രൂപ സംഭാവന ചെയ്തു. ഇന്ത്യൻ ആർമിയുടെ സൗത്ത് വെസ്റ്റേൺ കമാൻഡിലെ ആർമി…

    Continue reading
    ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ; ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത് ഐക്കൺ സിനിമാസ്
    • May 20, 2025

    അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്,സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നീ വരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വ്യസനസമ്മേതം ബന്ധുമിത്രാദികൾ”എന്ന ചിത്രത്തിന്റെ വിതരണം ഏറ്റെടുത്ത് ഐക്കൺ സിനിമാസ്. ചിത്രം ഉടൻ തീയ്യറ്ററുകളിലെത്തും. ” വാഴ…

    Continue reading

    You Missed

    കമൽ ഹാസൻ രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം

    കമൽ ഹാസൻ രാജ്യസഭയിലേക്ക്; സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മക്കൾ നീതി മയ്യം

    മദ്യപിച്ചുണ്ടായ തർക്കം; ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊന്ന പ്രതി പിടിയിൽ

    മദ്യപിച്ചുണ്ടായ തർക്കം; ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊന്ന പ്രതി പിടിയിൽ

    കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

    കനത്ത മഴയില്‍ വയനാട്ടിലുണ്ടായത് 242 ഹെക്ടര്‍ കൃഷിനാശം; ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 700ഓളം പേര്‍; കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞു

    കനത്ത മഴയില്‍ വയനാട്ടിലുണ്ടായത് 242 ഹെക്ടര്‍ കൃഷിനാശം; ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 700ഓളം പേര്‍; കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴ കുറഞ്ഞു