കത്തിനില്‍ക്കുന്ന സമയത്ത് കൃഷി ചെയ്യാന്‍ പോയ നടന്‍; ഒടുവില്‍ കോടികള്‍ കടം, തിരിച്ചുവരവ്

ഹിന്ദി സീരിയൽ താരം രാജേഷ് കുമാർ കൃഷിയിലേക്കിറങ്ങിയതിന്‍റെ കഥ വെളിപ്പെടുത്തി. തന്‍റെ കാർഷിക സ്റ്റാർട്ട് അപ് ആശയം പരാജയപ്പെട്ടതിനെക്കുറിച്ചും മകന്‍റെ സ്‌കൂളിന് പുറത്ത് പച്ചക്കറി വിൽക്കേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം വികാരാധീനനായി.

മുംബൈ: ഹിന്ദി സീരിയലുകളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് രാജേഷ് കുമാർ. നിരവധി ബോളിവുഡ് ചിത്രങ്ങളിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. തന്‍റെ കരിയറില്‍ കൂടുതല്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അദ്ദേഹം അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. 2017-ൽ അഭിനയ രംഗത്ത് നിന്നും മാറി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം ഏറെ പ്രയാസം ഉണ്ടാക്കിയെന്നാണ് ഇപ്പോള്‍ രാജേഷ് കുമാര്‍ വെളിപ്പെടുത്തുന്നത്. 

സിദ്ധാർത്ഥ് കണ്ണനുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ, “ഫാമിലി ഫാര്‍മര്‍” എന്ന തന്‍റെ കാര്‍ഷിക സ്റ്റാര്‍ട്ട് അപ് ആശയം താൻ എങ്ങനെയാണ് ആരംഭിച്ചതെന്ന് രാജേഷ് വെളിപ്പെടുത്തി. ഈ സ്റ്റാർട്ടപ്പ് ആശയവുമായി പല സുഹൃത്തുക്കളെയും സമീപിച്ചു. “അവരിൽ കുറച്ച് പേർ അതില്‍ പങ്കാളികളായി, ബാക്കിയുള്ളവർ അവഗണിച്ചു,കൊള്ളാം, എന്തൊരു ഗംഭീര ആശയം എന്ന് ആദ്യം പറഞ്ഞിട്ട് എന്നെ സഹായിക്കാതെ നിന്നവര്‍ ഏറെയാണ്. എന്‍റെ കൂടെ അഭിനയിച്ച സുഹൃത്തുക്കള്‍ വരെ അതിലുണ്ട്” രാജേഷ് പറഞ്ഞു. 

മകന്‍റെ സ്‌കൂളിന് പുറത്ത് പച്ചക്കറികൾ വിൽക്കാന്‍ പോയ സംഭവം രാജേഷ് കണ്ണീരോടെയാണ് ഓര്‍ത്തത്. 
“സ്റ്റാര്‍ട്ട് അപ് എന്നാല്‍ പരാജയപ്പെട്ടു, ഞാൻ എന്‍റെ മകന്‍റെ സ്കൂളിന് പുറത്ത് പച്ചക്കറി വിൽക്കാൻ തുടങ്ങി. എന്നാല്‍ ആളുകളെ ചിന്തിപ്പിച്ചത് അവൻ ഭ്രാന്തായോ. അവൻ എന്തിനാണ് പച്ചക്കറി വിൽക്കുന്നത്? എന്നാണ്. എന്‍റെ മകൻ  അവന്‍റെ സ്കൂളിന് പുറത്ത് പച്ചക്കറി വിൽക്കുമ്പോള്‍ അവന്‍റെ ടീച്ചറുടെ അടുത്ത് ചെന്ന് പറഞ്ഞു, എൻ്റെ പപ്പയിൽ നിന്ന് പച്ചക്കറി വാങ്ങാമോ? എന്ന് അവൻ അന്ന് മൂന്നാം ക്ലാസിലാണ്. അപ്പോൾ അവന്‍റെ സഹപാഠികളെല്ലാം വിവിധ ക്ലാസ് മുറികളില്‍ എന്‍റെ കൈയ്യില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ ടീച്ചര്‍മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു”.

രാജേഷ് കുമാർ വികാരാധീനനായി “എന്‍റെ മകന്‍റെ സ്‌കൂളിന് പുറത്ത് പച്ചക്കറി വിൽക്കാനുള്ള എന്‍റെ ഉദ്ദേശ്യം ഞാൻ ഒരു ചെറിയ ജോലി ചെയ്യുന്നു എന്ന് കാണിക്കാനല്ല. കൃഷിയും വിപണനവും ഒരു മഹത്തായ പ്രവൃത്തിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതിന് കൂടിയായിരുന്നു. കർഷകരെയല്ല, ഉപഭോക്താക്കളെ ബോധവൽക്കരിക്കുക എന്നതായിരുന്നു എന്‍ഫെ ലക്ഷ്യം. ഉപയോക്താക്കള്‍ പലപ്പോഴും സൗജന്യമായി ചോദിക്കുന്ന മല്ലിയില വളർത്തുന്നതിന് പിന്നിലെ കഠിനാധ്വാനത്തെ അവര്‍  അവഗണിക്കാറുണ്ട്” രാജേഷ് പറയുന്നു. 

അതേ സമയം സ്റ്റാര്‍ട്ട് അപ് ആശയം തന്നെ വലിയ കടക്കാരനാക്കിയെന്നും രാജേഷ് കുമാര്‍ സമ്മതിക്കുന്നു.
“എന്‍റെ കണക്കുകള്‍ ശക്തമായിരുന്നില്ല. കിലോയ്ക്ക് 22 മുതൽ 25 രൂപ വരെ നഷ്ടമാകുന്നത് ഞാൻ മനസ്സിലാക്കിയില്ല. ഈ സമയം ഏകദേശം 12 മുതൽ 15 ലക്ഷം രൂപ വരെ നഷ്ടം ഉണ്ടായി. ഒരു കോടിയോളം രൂപ എനിക്കുണ്ടായിരുന്ന കടത്തിന് പുറമേയാണിത്. 

ഈ സമയത്ത്, ഇടപാടുകളും ഓർഡറുകളും നിയന്ത്രിക്കാൻ ഒരു ആപ്പ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. പക്ഷേ, ആപ്പ് ഉണ്ടാക്കിയതിന് ശേഷം അത് ഉണ്ടാക്കിയ ആൾ എന്നെ ചതിച്ചു. ആപ്പ് ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ, എനിക്ക് ധാരാളം പണം നഷ്‌ടപ്പെട്ടു, ഒടുവിൽ എന്‍റെ സ്റ്റാർട്ട്-അപ്പ് പൂർണ്ണമായും നിർത്തേണ്ടി വന്നു” രാജേഷ് കുമാര്‍ പറഞ്ഞു. 

അതേ സമയം ഇപ്പോള്‍ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നിട്ടുണ്ട് നടന്‍. ജീതേന്ദ്ര കുമാറിൻ്റെ കോട്ട ഫാക്ടറി 2 ൽ ഒരു ഗണിത അധ്യാപകന്‍റെ വേഷത്തിൽ ഇദ്ദേഹം ചെറിയ റോളില്‍ തിരിച്ചെത്തി. ഷാഹിദ് കപൂറിന്‍റെ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ, നവാസുദ്ദീൻ സിദ്ദിഖി അഭിനയിച്ച റൗതു കാ റാസ് എന്നിവയിലും അദ്ദേഹം അഭിനയിച്ചു.

  • Related Posts

    AI ഫോട്ടോഷൂട്ട് പോസ്റ്ററുമായി യെല്ലോടൂത്ത്സ്
    • July 30, 2025

    ലുക്ക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ‘ വള ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. പോസ്റ്ററിനൊപ്പം ട്രെൻ്റ് ആയത് ആ പോസ്റ്റർ രൂപപ്പെടുത്തിയ രീതി കൂടി ആയിരുന്നു. ക്രിയേറ്റീവ്…

    Continue reading
    ഞെട്ടിക്കാൻ സഞ്ജു ബാബ! ഐതിഹ്യങ്ങളും മിത്തുകളുമായി എത്തുന്ന എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിന്‍റെ ലുക്ക് ജന്മദിനത്തിന് പുറത്തുവിട്ട് അണിയറപ്രവർത്തകർ
    • July 30, 2025

    ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിന്‍റെ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിന്‍റെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ്…

    Continue reading

    You Missed

    ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

    ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

    കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

    കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

    ‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

    ‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

    CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

    CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

    തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

    തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

    ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

    ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍