11 ലക്ഷം മുതല്‍ 17 ലക്ഷം വരെ; പുത്തൻ ഥാറുമായി ലക്ഷമി നക്ഷത്ര; പിന്നാലെ ആശംസകൾക്ക് ഒപ്പം വിമർശനവും

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ അവതാരകയ്ക്ക് പുറമെ സോഷ്യൽ മീഡിയ താരവും ഇൻഫ്ലുവൻസറുമാണ് ഇവർ. അതുകൊണ്ട് തന്നെ ലക്ഷ്മി പങ്കുവയ്ക്കുന്ന ഓരോ കാര്യങ്ങളും ‍ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്. അത്തരത്തിൽ താൻ വാങ്ങിയ പുതിയ വാഹനത്തിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. 

എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ആണ് ലക്ഷ്മി നക്ഷത്ര തന്റെ ​ഗ്യാരേജിലേക്ക് പുതുതായി എത്തിച്ചിരിക്കുന്നത്. ‘എൻ്റെ ഗാരേജിലെ ഏറ്റവും പുതിയ അംഗത്തെ കണ്ടുമുട്ടുക’ എന്ന് കുറിച്ചു കൊണ്ടാണ് പുതിയ വിശേഷം ലക്ഷ്മി നക്ഷത്ര പങ്കുവച്ചത്. 

4×4 മോഡല്‍ ഹാര്‍ഡ് ടോപ്പ് പതിപ്പാണ് ലക്ഷ്മി വാങ്ങിയിരിക്കുന്നത്. ഥാറിന്റെ ഡീസൽ വകഭേദമാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് സൂചന. ഈ പതിപ്പുകളുടെ എക്സ് ഷോറൂം വില 11.35 ലക്ഷം രൂപ മുതല്‍ 17.60 ലക്ഷം വരെയാണ്. ഥാറിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ വില 14.10 ലക്ഷം രൂപ മുതല്‍ 17 ലക്ഷം വരെയുമാണ്. 

അതേസമയം, ലക്ഷ്മിയുടെ പുത്തൻ വിശേഷം ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ലക്ഷ്മിയ്ക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. ഇതിനിടയിൽ തന്നെ ലക്ഷ്മിയെ വിമർശിച്ചും ചിലർ രം​ഗത്ത് എത്തുന്നുണ്ട്. അന്തരിച്ച പ്രിയ കലാകാരൻ കൊല്ലം സുധിയുടെ പേരിൽ വീഡിയോ ഇറങ്ങിയാണ് വാഹനം സ്വന്തമാക്കിയത് എന്ന തരത്തിലാണ് വിമർശനങ്ങൾ. 

കൊല്ലം സുധിയുടെ തന്നെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വിമർശനം ലക്ഷ്മി നക്ഷത്ര നേരിടുന്നുണ്ട്. സുറിയുടെ ഭാര്യ രേണുവിന്റെ ആ​ഗ്രഹപ്രകാരം സുധിയുടെ അവസാന മണം ലക്ഷ്മി അത്തറാക്കിയിരുന്നു. ഇതിന്റെ വീഡിയോകളും ലക്ഷ്മി സോഷ്യൽ ലോകത്ത് പങ്കുവച്ചു. 

ദുബായല്‍ പ്രശസ്തനായ യൂസഫ് ഭായി ആയിരുന്നു അത്തർ തയ്യാറാക്കിയത്. എന്നാൽ സുധിയുടെ പേരും പറഞ്ഞ് കണ്ടന്റ് ഉണ്ടാക്കി ലൈക്കുകൾ വാരിക്കൂട്ടുന്നുവെന്നാണ് ഏവരും പറഞ്ഞത്. എന്നാൽ ലക്ഷ്മിയെ അനുകൂലിച്ചവരും നിരവധിയാണ്. എന്നാൽ ഇവയോടൊന്നും പ്രതികരിക്കാൻ ലക്ഷ്മി തയ്യാറായിട്ടില്ല. ഇതിനിടെ ആണ് പുതിയ ഥാറും ലക്ഷ്മി സ്വന്തമാക്കിയത്. 

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം