പത്തനംതിട്ടയിലാണ് ജനിച്ചതെങ്കിലും ഞാന്‍ വളര്‍ന്നത് ഹൈദരാബാദിലാണ്. ഇപ്പോള്‍ ഖത്തറിലാണ് ജോലി ചെയ്യുന്നതെന്നാണ് അര്‍ജുന്‍ പറഞ്ഞത്.
ഏതാനും നാളുകൾക്ക് മുൻപായിരുന്നു നടി ഐശ്വര്യ രാജീവിന്റെയും അർജുന്റെയും വിവാഹം. യൂട്യൂബ് ചാനലിലൂടെയായി കല്യാണ വിശേഷങ്ങളെല്ലാം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇനി അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. ഒപ്പം അർജുനും ഉണ്ട്.
ക്യാമറയോ മീഡിയയോ ആയി യാതൊരു ബന്ധവുമില്ലാത്തയാളാണ് അര്‍ജുന്‍. എന്നെ തന്നെ അറിയത്തില്ലായിരുന്നു ആള്‍ക്ക്. കല്യാണംം കഴിഞ്ഞാല്‍ അഭിനയിക്കുമോയെന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത് എന്ന് ഐശ്വര്യ പറയുന്നു. സ്റ്റാര്‍ മാജിക്കിലുള്ളവരോടാണ് ഞാന്‍ ആദ്യം ഈ ആലോചനയെക്കുറിച്ച് പറഞ്ഞത്. സ്വന്തം കുടുംബത്തിലെ കല്യാണം പോലെയാണ് അവരെല്ലാം കൂടെ നിന്നത്. എല്ലാ കാര്യങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല ക്രൂ മുഴുവനും വന്നിരുന്നു. ഇനി സ്റ്റാര്‍ മാജിക്കില്‍ തുടരില്ലേ, അഭിനയ മേഖലയില്‍ ഉണ്ടാവില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ പ്ലാനിംഗൊന്നുമില്ല. ഞങ്ങളൊരു തീരുമാനവും എടുത്തിട്ടില്ല. എല്ലാം വഴിയെ അറിയിക്കാം എന്നായിരുന്നു ഐശ്വര്യ പറഞ്ഞത്.
നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കട്ടെ, സ്റ്റാര്‍ മാജിക്കില്‍ ഇനിയും വരണം, അര്‍ജുനെയും കൂട്ടി വരാമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഈ ചിരിയും സന്തോഷവും എന്നും നിലനില്‍ക്കട്ടെ, കല്യാണ ശേഷമുള്ള വിശേഷങ്ങള്‍ അറിയാനായി കാത്തിരിക്കുകയായിരുന്നു. ഇനിയും വീഡിയോകള്‍ ചെയ്യണമെന്നുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ട്.