‘കുടുംബം തകര്‍ത്തവള്‍’ : നാഗചൈതന്യയുമായി വിവാഹം ഉറപ്പിച്ചു ശോഭിത നേരിടുന്ന കടുത്ത സൈബര്‍ ആക്രമണം

കഴിഞ്ഞ ദിവസം ശോഭിത ധൂലിപാലയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരാവാന്‍ പോവുകയാണ്. ഓഗസ്റ്റ് എട്ടിനാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി ആദ്യം ലോകത്തെ അറിയിച്ചത് അറിയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയ വേദിയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന പങ്കുവച്ചിരുന്നു. 

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ശോഭിത ധൂലിപാലയും തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. വിവിധ പോസില്‍ ദമ്പതികള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

മൂന്ന് വര്‍ഷത്തോളം നീണ്ട ഡേറ്റിംഗിന് ശേഷമാണ് താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഇരുവരും ഡ‍േറ്റിംഗിലാണ് എന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും അത് തുറന്നു പറഞ്ഞിരുന്നില്ല

നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. നേരത്തെ നടി സാമന്തയുമായുള്ള താരത്തിന്‍റെ പ്രണയം വിവാഹമായി മാറിയുന്നു. എന്നാല്‍  നാഗചൈതന്യയും സാമന്തയും 2021 ല്‍ വേര്‍പിരിഞ്ഞു.  നാഗചൈതന്യയുടെ കുടുംബവുമായി ചേരാത്തതാണ് വേര്‍പിരിയലിലേക്ക് നയിച്ചത് എന്നായിരുന്നു അഭ്യൂഹങ്ങള്‍ എന്നാല്‍ അതിന് കാരണം വ്യക്തമല്ല.

ഇക്കഴിഞ്ഞ ജൂണില്‍ ഒരു വൈന്‍ ടേസ്റ്റിം​ഗ് സെഷനില്‍ നിന്നുള്ള നാ​ഗ ചൈതന്യയുടെയും ശോഭിതയുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്.

എന്നാല്‍ ഇപ്പോള്‍ വിവാഹ നിശ്ചയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ശോഭിത ധൂലിപാല കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു എന്നാണ് വിവരം. ശോഭിത പങ്കുവച്ച ചിത്രത്തില്‍ അടക്കം സാമന്തയുമായുള്ള നാഗചൈതന്യയുടെ കുടുംബം ശോഭിത തകര്‍ത്തു എന്നും. ഇനി മുന്നോട്ട് സന്തോഷത്തോടെ ജീവിക്കില്ല എന്നിങ്ങനെയുള്ള കമന്‍റുകള്‍ ഏറെയാണ്. 

എന്നാല്‍ സാമന്ത പോലും ‘മൂവ് ഓണ്‍’ എന്ന് പറഞ്ഞ സംഗതിയില്‍ നാട്ടുകാര്‍ക്ക് എന്ത് കാര്യം എന്ന് ചോദിച്ച് ഈ ആക്രമണത്തെ പ്രതിരോധിക്കുന്നവരും ഏറെയാണ്. സിനിമക്കാരും മനുഷ്യരാണ് എന്നാണ് പലരും പറയുന്നത്.

  • Related Posts

    പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
    • December 10, 2025

    കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

    Continue reading
    സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
    • December 4, 2025

    സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം