പൊട്ടിച്ചിരിപ്പിക്കാന്‍ കൃഷ്‍ണ ശങ്കറും ടീമും; ‘പട്ടാപ്പകല്‍’ സ്‍നീക്ക് പീക്ക് വീഡിയോ

കൃഷ്‌ണ ശങ്കറും സുധി കോപ്പയും കിച്ചു ടെല്ലസും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോമഡി എന്‍റർടെയ്നർ ചിത്രമാണ് പട്ടാപ്പകൽ. ജൂണ്‍ 28 ന് ചിത്രം തിയറ്ററുകളില്‍ എത്തുകയാണ്. ഇപ്പോഴിതാ അതിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്.

കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പട്ടാപ്പകൽ’. മ്യൂസിക് 247 ആണ് ചിത്രത്തിലെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ നന്ദകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അർജുനാണ്. രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ. രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം: സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ്: ജിതേഷ് പൊയ്യ, ആക്ഷൻ: മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ: സജിത്ത് സത്യൻ, രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ജിസ്മോൻ ജോർജ്, രാകേഷ് കൃഷ്ണൻ ജി, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Posts

ഭീതിയുടെ നാളുകൾ അവസാനിക്കുന്നു ; അവസാന കോൺജൂറിങ്ങ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്
  • May 9, 2025

ലോകമെങ്ങും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഹൊറർ സിനിമാ പരമ്പരയായ കോൺജൂറിങ്ങ് സിനിമകൾ അതിന്റെ അന്ത്യത്തിലേക്കെത്തുന്നു. പരമ്പരയിലെ അവസാന ചിത്രമായ കോൺജൂറിങ്ങ് : ലാസ്റ്റ് റൈറ്റ്സിന്റെ ട്രൈലെർ റിലീസ് ചെയ്തു. ഇതിന് മുപ് റിലീസ് ചെയ്ത മൂന്നാം ഭാഗം ആരാധകർക്ക് നിരാശയാണ്…

Continue reading
സിനിമാ – സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു
  • May 2, 2025

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്‍കാന്‍ തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ന്നു; പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ന്നു; പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

അമൃത്സറില്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

അമൃത്സറില്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം