നവ്യ നായര്‍ പുതിയ വാഹനം വാങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ നടി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.
ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി മോഡലായ എക്സ്7 എസ്.യു.വി. സ്വന്തമാക്കി നവ്യ നായര്‍. കൊച്ചിയിലെ ബി.എം.ഡബ്ല്യു. വിതരണക്കാരായ വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നവ്യ നായര്‍ പുതിയ വാഹനം വാങ്ങിയത്. ഇതിന്റെ ചിത്രങ്ങള്‍ നടി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുണ്ട്.
എകദേശം 1.30 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്. ബി.എം.ഡബ്ല്യു. എക്സ്7 എസ്.യു.വിയുടെ പെട്രോള്‍ പതിപ്പായ എക്സ്ഡ്രൈവ് 40ഐ സ്പോട്ടാണ് നവ്യ സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ബി.എം.ഡബ്ല്യു. വാഹനശ്രേണിയിലെ ഫ്ളാഗ്ഷിപ്പ് മോഡലായ എക്സ്7 പ്രീമിയം ലുക്കിലും ആഡംബര ഫീച്ചറുകളുമായാണ് വിപണിയില്‍ എത്തിയത്.
മുന്‍പ് ജയിലര്‍ സിനിമ വന്‍ ഹിറ്റായപ്പോള്‍ നിര്‍മ്മാതാക്കള്‍ രജനികാന്തിന് സമ്മാനിച്ചതും ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി ഫ്ലാഗ്ഷിപ്പ് മോഡലായ എക്സ് 7 ആയിരുന്നു.
ബി.എം.ഡബ്ല്യു സിഗ്നേച്ചര്‍ കിഡ്നി ഗ്രില്‍, 21 ഇഞ്ച് അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, പനോരമിക് ത്രീ പാര്‍ട്ട് ഗ്ലാസ് റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ഹൈ-ഫൈ ലൗഡ് സ്പീക്കര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് എക്സ്7 എസ്.യു.വിയുടെ പ്രധാന പ്രത്യേകതകള്‍.
മലയാളത്തിന്റെ പ്രിയ നടിയാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ നവ്യ മലയാളികൾക്ക് ഇന്നും ബാലാമണിയാണ്. ഒട്ടനവധി സിനിമകളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച നവ്യ സോഷ്യല്‍ മീഡിയയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ഞൊടിയിട കൊണ്ടാണ് ശ്രദ്ധനേടുന്നത്.