ട്രോളുകള്‍, വിമര്‍ശനം എല്ലാം ഏറ്റുവാങ്ങിയ ‘ഇന്ത്യന്‍ 2’ ഒടിടി റിലീസ് എന്ന്: നിര്‍ണ്ണായക വിവരം ഇങ്ങനെ

ചിത്രം തീയറ്ററില്‍ എത്തിയെങ്കിലും സമിശ്രമായ പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാട്ടില്‍ അടക്കം ചിത്രം വലിയതോതില്‍ ട്രോളുകള്‍ നേരിട്ടു.

കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. ഇതിന്‍റെ രണ്ടാം ഭാഗമാണ് ജൂലൈ 12ന് റിലീസ് ചെയ്ത ഇന്ത്യൻ 2. ഈ സിനിമയുടെ സംവിധാനം എസ് ഷങ്കറായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്.

നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പം ചിത്രത്തിലുണ്ട്. സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.

ചിത്രം തീയറ്ററില്‍ എത്തിയെങ്കിലും സമിശ്രമായ പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാട്ടില്‍ അടക്കം ചിത്രം വലിയതോതില്‍ ട്രോളുകള്‍ നേരിട്ടു. എങ്കിലും ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ പണം നേടിയ തമിഴ് ചിത്രമായി ഇന്ത്യന്‍ 2 മാറി. ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ വരുന്നത്.

തിയറ്റർ റണ്ണിന് ശേഷം ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിൽ എത്തും. നേരത്തെ തന്നെ റെക്കോഡ് തുകയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് വാങ്ങിയത് എന്ന വിവരം പുറത്തുവന്നിരുന്നു. തമിഴ്, തെലുങ്ക് (ഇന്ത്യൻ 2, ഭാരതീയുഡു 2), ഹിന്ദി (ഹിന്ദുസ്ഥാനി 2 ) എന്നിവ നെറ്റ്ഫ്ലിക്സില്‍ എത്തും. ചിത്രം ആഗസ്റ്റ് ആദ്യത്തോടെ സ്ട്രീം ചെയ്തേക്കും എന്നാണ് വിവരം. ചില തമിഴ് മാധ്യമങ്ങള്‍ ആഗസ്റ്റ് 15എന്ന ഡേറ്റും ചില വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

അതേ സമയം ഇന്ത്യന്‍ 2 പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം ഇന്ത്യന്‍ 3 തിയറ്ററുകളിലെത്തുമെന്ന് കമല്‍ ഹാസന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട് ഈ ചിത്രം എന്നാണ് വിവരം. ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇന്ത്യന്‍ 2വിന് അവസാനം കാണിച്ചിരുന്നു. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

  • Related Posts

    AI ഫോട്ടോഷൂട്ട് പോസ്റ്ററുമായി യെല്ലോടൂത്ത്സ്
    • July 30, 2025

    ലുക്ക്മാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന താരങ്ങൾ ആയി എത്തുന്ന ‘ വള ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്. പോസ്റ്ററിനൊപ്പം ട്രെൻ്റ് ആയത് ആ പോസ്റ്റർ രൂപപ്പെടുത്തിയ രീതി കൂടി ആയിരുന്നു. ക്രിയേറ്റീവ്…

    Continue reading
    ഞെട്ടിക്കാൻ സഞ്ജു ബാബ! ഐതിഹ്യങ്ങളും മിത്തുകളുമായി എത്തുന്ന എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിന്‍റെ ലുക്ക് ജന്മദിനത്തിന് പുറത്തുവിട്ട് അണിയറപ്രവർത്തകർ
    • July 30, 2025

    ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായി റിലീസിനൊരുങ്ങുന്ന റിബൽ സ്റ്റാർ പ്രഭാസിന്‍റെ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബി’ലെ സഞ്ജയ് ദത്തിന്‍റെ ഞെട്ടിക്കുന്ന ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഇടതൂർന്ന, നരകയറിയ മുടിയിഴകളും ദുരൂഹത നിഴലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന സഞ്ജയ്…

    Continue reading

    You Missed

    ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

    ‘അവതാർ: ഫയർ ആൻഡ് ആഷ്’ ട്രെയിലർ എത്തി ; ഡിസംബർ 19-ന് പൻഡോറയുടെ പുതിയ വിസ്മയ ലോകം വീണ്ടുമെത്തുന്നു

    കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

    കന്യാസ്ത്രീകളുടെ അറസ്റ്റ്: കറുത്ത തുണി കൊണ്ട് വാമൂടി ക്രൈസ്തവ സഭകളുടെ റാലി;

    ‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

    ‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

    CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

    CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

    തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

    തൃശൂരിലെ ഗർഭിണിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

    ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

    ‘മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍