വിജെ മച്ചാൻ കൊച്ചിയില്‍ പീഡന കേസില്‍ അറസ്റ്റിലായി.
യൂട്യൂബര്‍ ഗോവിന്ദ് വിജയ് പോക്സോ കേസില്‍ അറസ്റ്റിലായി. വി ജെ മച്ചാൻ എന്നറിയപ്പെടുന്ന യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. എറണാകുളം കളമശ്ശേരി പൊലീസാണ് പുലര്‍ച്ചെ യൂട്യൂബറെ കസ്റ്റഡിയിലെടുത്തത്.
ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ് ഗോവിന്ദ് വിജയ്. നിലവില്‍ എറണാകുളത്താണ് താമസം. പീഡിപ്പിക്കപ്പെട്ട ആ പെണ്‍കുട്ടി സംഭവം തന്റെ കൂട്ടുകാരിയോട് വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ആ കൂട്ടുകാരി സംഭവം തന്റെ അമ്മയോടും വെളിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മേയില്‍ ആണ് ഈ കേസിന് ആസ്‍പദമായ സംഭവം. രണ്ടര ലക്ഷത്തോളം ഫോളോവേഴ്‍സുള്ള ഒരു യൂട്യൂബറാണ് ഗോവിന്ദ് വിജയ്. പരാതിക്കാരിയെ പരിചയപ്പെടുന്നതും സോഷ്യല്‍ മീഡിയ വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ മൊബൈല്‍ ഫോണുകള്‍ അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.