‘ജാതി-മത വ്യത്യാസമില്ലാതെ, രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യനെന്ന വിചാരം, ഒറ്റക്കെട്ടായി’; സിത്താര

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിത്താര സംഭാവന നല്‍കിയിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ​ഗായിക സിത്താര കൃഷ്ണകുമാർ. ഒരു ലക്ഷം രൂപയാണ് സിത്താര കൈമാറിയത്. ഒപ്പം ഹൃദ്യമായൊരു കുറിപ്പും സിത്താര പങ്കുവച്ചിട്ടുണ്ട്. എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ദുരിതബാധിതർക്ക് വേണ്ടി ചെയ്യണമെന്ന് സിത്താര ആവശ്യപ്പെടുന്നുമുണ്ട്. 

“ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ, മനുഷ്യന് കൂട്ടായി മനുഷ്യൻ എന്ന ഒരേയൊരു വിചാരത്തിൽ ഒരു നാട് മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ച്ചകളാണ് എങ്ങും. രാപ്പകൽ ഇല്ലാതെ രക്ഷപ്രവർത്തനത്തിൽ ഏർപ്പെടുന്ന സൈനികർ, പൊലീസ്, ഫയർഫോഴ്‌സ്, സാധാരക്കാരായ മനുഷ്യർ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ ഇവരുടെ പ്രവർത്തനങ്ങളെക്കാൾ വലുതല്ല നമ്മുടെ ഏത് സംഭാവനയും! എന്നിരുന്നാലും, 2018 ലെ പ്രളയത്തിൽ ഒരു വലിയ പരിധിവരെ ഇത്തരം പ്രകൃതിദുരന്തം ഉണ്ടാക്കുന്ന നാശനഷ്ടങ്ങളും, തീരാവ്യഥകളും നേരിട്ട് കണ്ടും കൊണ്ടും അനുഭവിച്ചതിന്റെ പരിചയത്തിൽ പറയാൻ സാധിക്കും- അതിലും വ്യാപ്തിയേറിയ ഈ ദുരന്തത്തിൽ നിന്നും, ആ പ്രദേശത്തെ ജനങ്ങൾക്ക് മാനസികമായും, ശാരീരികമായും, സാമ്പത്തികമായും സൗഖ്യപ്പെടുക എന്നത് ഏറെ ശ്രമകരമാണ്. അതിനായി നമുക്ക് ഓരോരുത്തർക്കും തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യാം”, എന്ന് സിത്താര പറയുന്നു. 

“ഒരുമിച്ച് മുന്നോട്ട് നീങ്ങി സകല കടമ്പകളും കടന്നു പരിചയമുള്ളവരാണ് നമ്മൾ. ഇത്തവണയും നമ്മൾ എല്ലാ ദുരന്തങ്ങളും, ദുരിതങ്ങളും മറികടന്ന് കൂടുതൽ ശക്തിയോടെ മുന്നോട്ട് പോവുക തന്നെ ചെയ്യും, തീർച്ച”, എന്നും ​ഗായിക കൂട്ടിച്ചേർത്തു. 

Related Posts

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
  • March 12, 2025

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

Continue reading
‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
  • March 12, 2025

കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

Continue reading

You Missed

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ