30 കോടി മുടക്കി 132 കോടി നേടിയ ‘സൂപ്പര്‍ നാച്യൂറല്‍’ പടം ഒടിടിക്ക് മുന്‍പേ ടിവിയില്‍ എത്തുന്നു

ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലാണ് എത്തിയത്.

മുംബൈ: മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് മുഞ്ജ്യ. ശര്‍വരി, അഭയ് വര്‍മ്മ, മോണ സിംഗ്, സത്യരാജ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മുഞ്ജ്യ എന്ന കേന്ദ്ര കഥാപാത്രം സിജിഐയിലാണ് എത്തിയത്. ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. 132 കോടിയാണ് ആഗോള ബോക്സോഫീസില്‍ ചിത്രം നേടിയത്. 

30 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം എന്നത് പരിഗണിക്കുമ്പോള്‍ ചിത്രം ഇതിനകം ബോക്സ് ഓഫീസില്‍ നിന്ന് തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലാഭമുണ്ടാക്കി കൊടുത്തിട്ടുണ്ട്. പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി തീയറ്ററുകളില്‍ എത്തുന്നത് വരെ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. ആദിത്യ സര്‍പോത്ദാര്‍ സംവിധാനം ചെയ്ത  ചിത്രമാണ് ഇത്.

ഇപ്പോള്‍ ചിത്രം ഒടിടി റിലീസിന് മുന്‍പ് തന്നെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി എത്തുകയാണ്. സ്റ്റാര്‍ ഗോള്‍ഡില്‍ ഓഗസ്റ്റ് 24 ശനിയാഴ്ച രാത്രി 8 മണിക്കാണ് ചിത്രം പ്രീമിയര്‍ ചെയ്യുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്‍റെ ഒടിടി അവകാശം വാങ്ങിയത്. ചിത്രം എപ്പോള്‍ ഒടിടിയില്‍ എത്തും എന്ന വിവരം പുറത്തുവന്നിട്ടില്ലെങ്കിലും അടുത്ത മാസം ചിത്രം സ്ട്രീമിംഗിന് എത്തിയേക്കും എന്നാണ് വിവരം. 

മുഞ്ജ്യ മറാത്തി നാടോടിക്കഥകളിലെ ഒരു കഥാപാത്രമാണ്. മുണ്ടൻ ചടങ്ങ് കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ മരിക്കുന്ന ആണ്‍ കുട്ടികള്‍ വികൃതികളായ പ്രേതങ്ങളായി മാറും എന്നാണ് കഥ. കുട്ടിച്ചാത്തന്‍ തരത്തില്‍ മറാത്തി വിശ്വാസത്തിന്‍റെ ഭാഗമാണ് മുഞ്ജ്യ ഇതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. 

2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് രാജ്കുമാർ റാവുവും ശ്രദ്ധ കപൂറും അഭിനയിച്ച സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്.  2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയതാണ് മുഞ്ജ്യ. ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ സ്ത്രീ 2 ആണ് ഈ ഫ്രഞ്ചെസിയിലെ പുതിയ ചിത്രം. 

  • Related Posts

    കൈതി 2 പിന്നെ, ഇപ്പോൾ രജനി കമൽ ചിത്രം ?
    • August 20, 2025

    ലോകേഷ് കനഗരാജ് സംവിധാന ചെയ്യുന്ന കൈതി 2 വീണ്ടും നീട്ടി വെച്ചേക്കുമെന്ന് സൂചന. രജനികാന്തിനെ നായകനാക്കി നിലവിൽ തിയറ്ററുകളിൽ ഓടുന്ന കൂലിക്ക് ശേഷം ലോകേഷ് കനഗരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം കാർത്തി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം കൈതിയുടെ രണ്ടാം ഭാഗമാകുമെന്ന്…

    Continue reading
    ദിലീപ് നാരായണന്റെ ‘ദി കേസ് ഡയറി’ ഓ​ഗസ്റ്റ് 21ന്
    • August 6, 2025

    അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി” ഓഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖനീരജ തുടങ്ങിയവരാണ്…

    Continue reading

    You Missed

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി