സ്ഥാനം നഷ്‍ടമായി ശോഭനയും മഞ്‍ജുവും, താരങ്ങളില്‍ ഒന്നാമതെത്തി ആ യുവ നടി

മറ്റൊരു യുവ നടി മലയാളി താരങ്ങളില്‍ മൂന്നാമതുമെത്തിയിട്ടുണ്ട്.

ജനപ്രീതിയില്‍ മുന്നിലുള്ള മലയാളം നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ജൂണ്‍ മാസത്തിലും ഒന്നാമതായി മമിതയാണ് താരങ്ങളില്‍ ഇടംനേടിയിരിക്കുന്നത്. മെയ്‍യിലാണ് മമിത മലയാളി നായികമാരില്‍ ആദ്യമായി ഒന്നാമത് എത്തിയത്. പ്രേമലു വൻ ഹിറ്റായതിനെ തുടര്‍ന്നാണ് താരത്തിന് മുന്നില്‍ എത്താൻ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച താരം നായികയായി ഇന്ന് മലയാളത്തില്‍ മുന്നിലെത്തിയിരിക്കുകയാണ്. മമിത നായിക വേഷമിടുന്ന നിരവധി ചിത്രങ്ങള്‍ ഒരുങ്ങുകയും ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷികപ്പുറത്തെ ആരാധക പിന്തുണയാണ് പെട്ടെന്ന് താരത്തിന് ലഭിച്ചതും.

കുറേ മാസങ്ങളായി മലയാള നായികാ താരങ്ങളില്‍ ഒന്നാമത് ഉണ്ടായിരുന്നത് മഞ്‍ജു വാര്യരായിരുന്നു. മഞ്‍ജു വാര്യരെ പിന്തള്ളിയാണ് മമിത മലയാള താരങ്ങളില്‍ ഒന്നാമതെത്തിയതെന്ന് ഓര്‍മാക്സ് മീഡിയയുടെ റിപ്പോര്‍ട്ട്. മലയാളത്തിനറെ എക്കാലത്തെയും മികച്ച ചലച്ചിത്ര താരമാണ് മഞ്‍ജു വാര്യര്‍. സമീപകാലത്ത് മഞ്‍ജു വാര്യര്‍ തുടര്‍ച്ചയായി സിനിമകള്‍ മലയാളത്തില്‍ ചെയ്യുന്നില്ല.

അനശ്വര രാജൻ മൂന്നാമാതായി മലയാളി താരങ്ങള്‍ ഇടംനേടിയെന്നതും പ്രത്യേകതയാണ്. അടുത്തിടെ അനശ്വര രാജന്റേതായി നിരവധി സിനിമകളാണ് വൻ ഹിറ്റായത്. യുവ നായികമാരില്‍ മുൻനിരയില്‍ ഇരിപ്പിടമുറപ്പിക്കാൻ താരത്തിന് സാധിച്ചുവെന്നത് ചെറിയ ഒരു നേട്ടമല്ല. നിരവധി അവസരങ്ങളാണ് അനശ്വര രാജന് സിനിമയില്‍ മലയാളത്തിലുള്ളതും.

ശോഭന നാലാമതായി പിന്തള്ളപ്പെട്ടുവെന്നത്  മലയാളി താരങ്ങളുടെ ജൂണിലെ പട്ടികയുടെ മറ്റൊരു പ്രത്യേകതയാണ്. മോഹൻലാല്‍ നായകനായ എല്‍ 360 സിനിമയുടെ ചിത്രീകരണമാണ് നിലവില്‍ ശോഭനയുടേതായി പുരോഗമിക്കുന്നത്. എല്‍ 360ല്‍ മോഹൻലാലിന്റെ ജോഡിയായിട്ടു തന്നെയാണ് ശോഭനയുണ്ടാകുകയെന്നതിനാല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമായി മാറിയിരിക്കുകയാണ്. തൊട്ടുപിന്നിലുണ്ടായിരുന്ന ഐശ്വര്യ ലക്ഷ്‍മി പുറത്തായപ്പോള്‍ താരങ്ങളുടെ പട്ടികയില്‍ നിഖില വിമല്‍ ഉള്‍പ്പെട്ടു.

Related Posts

സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
  • December 2, 2024

നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

Continue reading
വിജയ് സേതുപതിയുടെ ‘മഹാരാജ’ ഇനി ചൈനീസ് ഹിറ്റ്
  • December 2, 2024

നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ ആദ്യ ഇന്ത്യന്‍ സിനിമ റിലീസ് ആയി. തമിഴ് ചിത്രം മഹാരാജയാണ് ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്ട് ദിവസം കൊണ്ട്…

Continue reading

You Missed

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ പ്രമോട്ടറെ പിരിച്ചു വിട്ടു

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ലാപതാ ലേഡീസ് ഓസ്‌കാര്‍ റെയ്‌സില്‍ നിന്ന് പുറത്ത്; ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ ചിത്രങ്ങള്‍ ഇവ

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍

സംസ്ഥാന അണ്ടര്‍ 20 ഫുട്‌ബോള്‍: കോഴിക്കോടിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് സെമിയില്‍

ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

ഫിഫ ദ് ബെസ്റ്റ്: വിനീഷ്യസ് പുരുഷ താരം, മികച്ച വനിതാ താരം ഐതാനാ ബോൺമാറ്റി

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്

ബുദ്ധിമുട്ട് നേരിടുന്ന നിരവധി നിര്‍മാതാക്കളുണ്ട്, പ്രതികരിക്കാത്തത് ഭയം കൊണ്ട്, പോരാട്ടം തുടരും: സാന്ദ്ര തോമസ്