കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ ജവാൻ, പത്താൻ തുടങ്ങിയ സിനിമകളാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ഒരുകാലത്ത് ബോക്സ് ഓഫീസ് എന്നാല്‍ ബോളിവുഡ് സിനിമകൾ എന്ന് പറഞ്ഞിരുന്നൊരു കാലം ഉണ്ടായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ബി ടൗൺ. എന്നാൽ ഇന്ന് കഥ മാറി. കൊവിഡിന് ശേഷം മറ്റ് ഇൻഡസ്ട്രികൾ വൻ തിരിച്ചുവരവ് നടത്തി എങ്കിലും അതിന് സാധിക്കാത്ത അവസ്ഥയിലാണ് ബോളിവുഡ് ഇപ്പോൾ. ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളും വൻ ഫ്ലോപ്പായി മാറുകയാണ്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ ജവാൻ, പത്താൻ തുടങ്ങിയ സിനിമകളാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. സിനിമകൾ എത്ര പരാജയപ്പെട്ടാലും അഭിനേതാക്കളുടെ പ്രതിഫലത്തിൽ മാറ്റങ്ങൾ ഒന്നും ഇല്ല എന്നതാണ് വസ്തുത. കോടികളാണ് ബി ടൗണിലെ അഭിനേതാക്കൾ പ്രതിഫലമായി വാങ്ങുന്നത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡിലെ മുന്‍നിര പ്രൊഡക്ഷൻ ഹൗസായ ധര്‍മയുടെ ഉടമും നടനുമായ കരണ്‍ ജോഹര്‍.