ഗർഭിണിയായ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് വിജയ് മാധവും ദേവികയും. അഞ്ചാം മാസത്തിലെ ചടങ്ങ് വയനാട്ടിലെ മഞ്ചേരിയില്‍ വെച്ച് നടത്തിയ സന്തോഷം പങ്കുവെക്കുന്നു ദേവിക.
കൊച്ചി: യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് വിജയ് മാധവും ദേവികയും. ആത്മജയ്ക്ക് കൂട്ടായി ഒരാള്‍ കൂടി എത്തുന്നതിന്റെ സന്തോഷം അടുത്തിടെയായിരുന്നു ഇവര്‍ പങ്കുവെച്ചത്. ഇത് പ്ലാന്‍ഡല്ല, ദൈവം തരുന്നു, ഞങ്ങള്‍ സ്വീകരിക്കുന്നു എന്നായിരുന്നു വിജയും ദേവികയും പറഞ്ഞത്.
ഗര്‍ഭിണിയായ ശേഷമുള്ള വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ ദേവിക പങ്കിടുന്നുണ്ട്. യാത്രകളൊക്കെയായി കൂടുതല്‍ സജീവമാണ് ഇത്തവണ ദേവിക. അഞ്ചാം മാസം അഞ്ച് കൂട്ടം പലഹാരവുമായി ചെറിയൊരു ആഘോഷം നടത്തിയതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇരുവരും.
വയനാട്ടില്‍ നിന്നും നേരെ മഞ്ചേരിയിലേക്ക് വരികയായിരുന്നു ഞങ്ങള്‍. അഞ്ചാം മാസത്തിലെ ചടങ്ങ് ഇവിടെ നടത്തണമെന്ന് അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു. എന്തായാലും നമ്മള്‍ ഇവിടെ വരെ വന്നതല്ലേ. ഇനി എല്ലാവരും തിരുവനന്തപുരത്ത് വന്നിട്ട് ചെയ്യുന്നതിനേക്കാളും നല്ലത് ഇപ്പോള്‍ ഇവിടുന്ന് ചെയ്യുന്നതല്ലേയെന്ന് ചോദിച്ചപ്പോള്‍ മാഷും ഓക്കെ പറഞ്ഞു. ഈ പ്രാവശ്യത്തെ ഓണമൊക്കെ എനിക്ക് ഭയങ്കര സര്‍പ്രൈസാണ്, കാരണം ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല ഇങ്ങോട്ട് വരുമെന്ന്. വരാന്‍ പറ്റിയെന്ന് മാത്രമല്ല എല്ലാവരുടെ കൂടെയും ചേരാനും സാധിച്ചു. അത് വലിയ സന്തോഷം. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലേക്കൊക്കെ പോവാന്‍ പറ്റി.
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും പ്രഗ്നന്‍സിയില്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ദീപാവലി സമയത്തായിരുന്നു അമ്മ അഞ്ച് കൂട്ടം പലഹാരവുമായി വന്നത്. ഈ ആഘോഷം ഇവിടെ നടത്തിയതില്‍ എല്ലാവരോടും നന്ദി പറയുന്നു. കല്യാണം കഴിഞ്ഞിട്ട് ഞങ്ങള്‍ ആദ്യമായി ഞങ്ങള്‍ കുടുംബ ക്ഷേത്രത്തിലേക്ക് പോവുകയാണ്.
മാഷ് ആദ്യമായാണ് കല്യാണം കഴിഞ്ഞിട്ട് ഇത്രയും ദിവസം ഇവിടെ നില്‍ക്കുന്നത്. മാഷിന്റെ അമ്മയെ ഞങ്ങള്‍ക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്. അമ്മയ്ക്ക് ദൂരയാത്രയൊന്നും പറ്റില്ല. പിന്നെ ഇവിടത്തെ കാലാവസ്ഥയും മോശമാണ്, നല്ല തണുപ്പാണ് ഇവിടെ. ഏഴാം മാസത്തെ ചടങ്ങ് അവിടെ നടത്താമെന്നായിരുന്നു വിജയ് പറഞ്ഞത്.
എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഇനിയും കൂടെ വേണം. അതൊക്കെയേ ഉള്ളൂ ജീവിതത്തില്‍. എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്നായിരുന്നു ദേവിക പറഞ്ഞത്.