കല്‍ക്കി രണ്ടാം ഭാഗത്തില്‍ ദുല്‍ഖറിന് വന്‍ റോള്‍; ഡിക്യൂ ആരാധകരെ ആവേശത്തിലാക്കി സംവിധായകന്‍റെ വാക്കുകള്‍

വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും പ്രധാന ക്യാമിയോ റോളുകളില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. 

കൽക്കി 2898 എഡി ബോക്‌സ് ഓഫീസില്‍ ഒരാഴ്ചയില്‍ തന്നെ ചരിത്രം കുറിക്കുകയാണ്. 2024ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി എത്തിയ കൽക്കി 2898 എഡി 600 കോടി ബജറ്റിലാണ് ഒരുക്കിയത് എന്നാണ് വിവരം. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ തെലുങ്ക് ചിത്രം ഒരാഴ്ചയില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്നാണ് വിവരം. കൽക്കി 2898 എഡിയുടെ പ്രൊഡക്ഷൻ ഹൗസ് വൈജയന്തി മൂവീസ് തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. 

പ്രഭാസിന്‍റെ ഗംഭീര്യമുള്ള റോളും അമിതാഭ് ബച്ചന്‍റെയും ദീപിക പദുക്കോണിന്‍റെയും തീവ്രമായ പ്രകടനവും ഈ ചിത്രത്തെ ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററാക്കി ചിത്രത്തെ മാറ്റുമ്പോള്‍ തന്നെ. വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും പ്രധാന ക്യാമിയോ റോളുകളില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. 

നാഗ് അശ്വിൻ ഇപ്പോള്‍ ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം സംബന്ധിച്ച ചില വിവരങ്ങള്‍ പുറത്തുവിടുകയാണ്. വിജയ് ദേവരകൊണ്ടയും ദുൽഖർ സൽമാനും കൽക്കി 2898 എഡി രണ്ടാം ഭാഗത്ത് പ്രത്യക്ഷപ്പെടുമോ എന്ന് മാധ്യമപ്രവർത്തകൻ നാഗ് അശ്വിനോട് ചോദിച്ചു. “ ഈ ഭാഗത്ത് അവരുടെ വേഷം കൃത്യമായ പരിമിതപ്പെടുത്തിയിരുന്നു. പക്ഷെ അത് മറ്റെന്തെങ്കിലുമായി വികസിപ്പിക്കാൻ സാധിക്കുന്നതാണ്, പ്രത്യേകിച്ച് ദുൽഖർ സൽമാന്‍റെ റോള്‍”.

അതേ സമയം ഈ ക്യാമിയോകളെ സംബന്ധിച്ച് താന്‍ കുറേ തിയറികള്‍ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വരുന്നതായി കാണുന്നുണ്ടെന്നും. ഒരു കഥാപാത്രത്തിന്‍റെ വികാസത്തിന് അത്തരം നല്ല തിയറികളും ഉപയോഗിക്കാവുന്നതാണെന്നും സംവിധായകന്‍ നാഗ് അശ്വിന്‍ അഭിമുഖത്തില്‍ പറഞ്ഞു. 

Related Posts

‘എന്ന് സ്വന്തം പുണ്യാളന്‍’ ടിക്കറ്റ് പ്രി-ബുക്കിംഗ് ആരംഭിച്ചു
  • January 9, 2025

ജനുവരി 10 ന് റിലീസാകുന്ന അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന എന്ന് സ്വന്തം പുണ്യാളന്റെ ഓണ്‍ലൈന്‍ പ്രി-ബുക്കിംഗ് ആരംഭിച്ചു. (Pre-booking open for ‘Ennu Swantham Punyalan’) സെന്‍സര്‍ പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ്…

Continue reading
പുഷ്പ 2 വിന്റെ 20 മിനുട്ട് വരുന്ന കൂടുതൽ രംഗങ്ങൾ ഉൾപ്പെടുത്തിയ വേർഷൻ റിലീസിന്
  • January 8, 2025

ഇന്ത്യൻ സിനിമയിൽ ചരിത്രത്തിലെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമെന്ന പെരുമ മുഴങ്ങി കേട്ട് തുടങ്ങിയപ്പോഴേ, പുഷ്പ ഫാൻസിനു പുതിയ സന്തോഷ വാർത്ത. ഇത് വരെ ചിത്രത്തിൽ ഉൾപ്പെടുത്താതെയിരുന്ന 20 മിനുട്ട് വരുന്ന അൺസീൻ ദൃശ്യങ്ങൾ അടങ്ങിയ പുതിയ പതിപ്പ് ഉടൻ റിലീസ്…

Continue reading

You Missed

‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍

‘ഞാന്‍ മാധ്യമ വിചാരണയുടെ ഇര’ ; വിസ്മയ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കിരണ്‍ കുമാര്‍

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

എച്ച്എംപി ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധ; ലോകാരോഗ്യസംഘടന പറയുന്നത്

സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ വിലയറിയാം

സ്വര്‍ണവില വീണ്ടും കൂടി; ഇന്നത്തെ വിലയറിയാം

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മൂന്നാം ഫൈനലിനായി ബാഴ്‌സ; രണ്ടാം സെമിയില്‍ റയലും മല്ലോര്‍ക്കയും വെള്ളിയാഴ്ച്ചയിറങ്ങും

സ്പാനിഷ് സൂപ്പര്‍ കപ്പില്‍ മൂന്നാം ഫൈനലിനായി ബാഴ്‌സ; രണ്ടാം സെമിയില്‍ റയലും മല്ലോര്‍ക്കയും വെള്ളിയാഴ്ച്ചയിറങ്ങും