‘നിഗൂഢതയുടെ സഹോദരി’ : ഡ്യൂണ്‍: പ്രൊഫെസിയിലെ തബുവിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്, ഗംഭീര ടീസര്‍

ടീസറിന്‍റെ അവസാനമാണ് തബു പ്രത്യക്ഷപ്പെടുന്നത്. ടീസറിൽ തബുവിന് ഡയലോഗ് ഇല്ലെങ്കിലും, കറുത്ത വസ്ത്രം ധരിച്ചാണ് അവരെ കാണുന്നത്. 

 ഡ്യൂണ്‍: പ്രൊഫെസിയിലെ തബുവിന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. വ്യാഴാഴ്ച പുറത്തിറങ്ങിയ രണ്ടാമത്തെ ടീസറിൽ തബുവിന്‍റെ കഥാപാത്രത്തിന്‍റെ ദൃശ്യങ്ങളും ഉണ്ട്. എച്ച്ബിഒ മാക്സിന്‍റെ ഒറിജിനല്‍ സീരിസില്‍ സിസ്റ്റർ ഫ്രാൻസെസ്കയുടെ വേഷത്തിലാണ് തബു എത്തുന്നത്. 

ടീസറിന്‍റെ അവസാനമാണ് തബു പ്രത്യക്ഷപ്പെടുന്നത്. ടീസറിൽ തബുവിന് ഡയലോഗ് ഇല്ലെങ്കിലും, കറുത്ത വസ്ത്രം ധരിച്ചാണ് അവരെ കാണുന്നത്. യൂണിവേഴ്സിലെ മത രാഷ്ട്രീയ ശക്തിയായ  ബെനെ ഗെസെറിറ്റ് എന്ന സഹോദരി കൂട്ടായ്മയിലെ സംഘര്‍ഷങ്ങളും പോരാട്ടങ്ങളുമാണ് ഡ്യൂണ്‍: പ്രൊഫെസിയില്‍ ആവിഷ്കരിക്കുന്നത്. 

എമിലി വാട്‌സന്‍റെ വല്യ ഹാർകോണിന്‍റെ റോള്‍ ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. “ത്യാഗങ്ങൾ ചെയ്യണം.” എന്ന ഡയലോഗോടെയാണ് ടീസര്‍ അവസാനിക്കുന്നത്.  ഡ്യൂണ്‍: പ്രൊഫെസിയുടെ സിനോപ്സായി എച്ച്ബിഒ പങ്കിട്ടത് ഇതാണ്:  “പോൾ ആട്രെയ്‌ഡ്‌സിന്‍റെ മരണത്തിന്  10,000 വർഷങ്ങൾക്ക് മുമ്പ്, രണ്ട് രണ്ട് ഹാർകോണൻ സഹോദരിമാര്‍  മനുഷ്യരാശിയുടെ ഭാവിക്ക് ഭീഷണിയാകുന്ന ശക്തികളോട് പോരാടുകയും ബെനെ ഗെസെറിറ്റ് എന്നറിയപ്പെടുന്ന സംഘം സ്ഥാപിക്കുകയും ചെയ്യുന്നു”.

ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്. 

ഡെനിസ് വിലെന്യുവിന്‍റെ വിഖ്യാത ചിത്രം ഡ്യൂണിന്‍റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. തബു ഭാഗഭാക്കാവുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണ് ഡ്യൂണ്‍: പ്രോഫെസി. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് അവരുടെ ആദ്യ സിരീസ്. ഈ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്രൂ ആണ് തബുവിന്‍റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രാജേഷ് എ കൃഷ്ണന്‍ സംവിധാനം  ചെയ്ത ചിത്രത്തില്‍ കരീന കപൂറും കൃതി സനോണും തബുവിനൊപ്പം കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

  • Related Posts

    കൈതി 2 പിന്നെ, ഇപ്പോൾ രജനി കമൽ ചിത്രം ?
    • August 20, 2025

    ലോകേഷ് കനഗരാജ് സംവിധാന ചെയ്യുന്ന കൈതി 2 വീണ്ടും നീട്ടി വെച്ചേക്കുമെന്ന് സൂചന. രജനികാന്തിനെ നായകനാക്കി നിലവിൽ തിയറ്ററുകളിൽ ഓടുന്ന കൂലിക്ക് ശേഷം ലോകേഷ് കനഗരാജ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം കാർത്തി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം കൈതിയുടെ രണ്ടാം ഭാഗമാകുമെന്ന്…

    Continue reading
    ദിലീപ് നാരായണന്റെ ‘ദി കേസ് ഡയറി’ ഓ​ഗസ്റ്റ് 21ന്
    • August 6, 2025

    അസ്കർ സൗദാൻ,രാഹുൽ മാധവ്,സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന “ദി കേസ് ഡയറി” ഓഗസ്റ്റ് ഇരുപത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മൽ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോൺ, രേഖനീരജ തുടങ്ങിയവരാണ്…

    Continue reading

    You Missed

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി