ദീപിക പാദുകോണ്‍ രഹസ്യമായി പ്രസവിച്ചോ? കുഞ്ഞ് ആണോ?: വൈറലായ വാര്‍ത്തയ്ക്ക് പിന്നില്‍

ദീപിക പദുകോണും രൺവീർ സിങ്ങും തങ്ങളുടെ കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങുകയാണ്. എന്നാല്‍ നടി ഒരു ആൺകുഞ്ഞിന് രഹസ്യമായി ജന്മം നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കാട്ടുതീപോലെയാണ് പടര്‍ന്നത്. ദീപികയുടെ ഭർത്താവ് ബോളിവുഡ് താരം രൺവീർ സിങ്ങ് ഒരു കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നിരുന്നാലും, വൈറലായ ചിത്രത്തിന് പിന്നിലെ സത്യം ഇതല്ലായിരുന്നു. 

വെള്ളിയാഴ്ച ദീപിക പദുക്കോണിന്‍റെയും രൺവീർ സിങ്ങിന്‍റെയും ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്. ദീപിക ഒരു ആൺകുഞ്ഞിനെ സ്വാഗതം ചെയ്തതായി അവകാശപ്പെടുന്ന രീതിയിലാണ് ഫോട്ടോ വൈറലായത് എന്നാണ് ആജ്തക് റിപ്പോർട്ട് ചെയ്തത്. 

ഫോട്ടോയിൽ, ദീപിക ആശുപത്രി കിടക്കയിൽ കിടക്കുന്നതായി കാണാം, അതേസമയം രൺവീർ കുഞ്ഞിനെ കയ്യിൽ ഒരു കുഞ്ഞിനെ പിടിച്ച് കുഞ്ഞിന്‍റെ മുഖം ക്യാമറയിൽ കാണിക്കുന്നത് കാണാം. ദീപിക കുഞ്ഞിനെ തഴുകുന്നത് കാണാം.

എന്നാൽ ഈ ഫോട്ടോ മോർഫ് ചെയ്തതാണ്. സെപ്തംബറിൽ ദീപിക പദുക്കോണിന്‍റെ പ്രസവം നടക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫോട്ടോ വ്യാജമാണ്. ഇത് മറ്റൊരു ചിത്രത്തില്‍ താരങ്ങളുടെ  മുഖം ചേര്‍ത്തതാണ്. അടുത്തിടെ തന്‍റെ നിറവയര്‍ കാണിച്ച് പല വേദികളിലും ദീപിക പ്രത്യക്ഷപ്പെട്ടിരുന്നു. കല്‍ക്കി 2898 എഡി പ്രമോഷനില്‍ അടക്കം ദീപിക സജീവമായിരുന്നു. 

ഗർഭ കാലത്ത് തന്നെ സിംഗം എഗെയ്ൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലും ദീപിക പദുകോണ്‍ പങ്കെടുത്തിരുന്നു. രോഹിത് ഷെട്ടിയുടെ സിനിമയുടെ സെറ്റില്‍ നിന്ന് പോലീസ് യൂണിഫോമും സൺഗ്ലാസും ധരിച്ചുള്ള ദീപികയുടെ ഫോട്ടോകള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

  • Related Posts

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
    • March 12, 2025

    ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

    Continue reading
    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
    • March 12, 2025

    കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

    Continue reading

    You Missed

    വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

    പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    ‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

    കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

    കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

    ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

    ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ