മുസലിയാര്‍ കിങ്ങിനും ഡോ അബ്ബാസ് പനക്കലിനും മൊറീഷ്യസ് പ്രസിന്‍ഡിന്റെ പ്രശംസ

വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെതായി പ്രചരിക്കപ്പെട്ട ഫോട്ടോയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട മുസലിയാര്‍ കിങ് എന്ന പുസ്തകത്തെയും അതിന്റെ ഗ്രന്ഥകര്‍ത്താവ് ഡോ അബ്ബാസ് പനക്കലിനെയും പ്രശംസിക്കുന്ന മൊറീഷ്യസിന്റെ ആദ്യ വനിത പ്രസിഡന്റായ പ്രൊഫസ്സര്‍ അമീന ഫിര്‍ദൗസ് ഫക്കീമിന്റെ വീഡിയോ പുറത്തുവന്നു. ബ്ലൂംസ്ബറി നാലു പ്രധാന ഭൂഖണ്ഡങ്ങളില്‍ നിന്നായി പ്രസിദ്ധീകരിച്ച് പുസ്തകത്തിനെ വിലയിരുത്തി അതിന്റെ പ്രാധാന്യം വായനാ ലോകത്തിനു അവതരിപ്പിക്കുകയാണ് പ്രൊഫസര്‍ അമീന ഫക്കീം.

കുഞ്ഞഹമ്മദ് ഹാജിയുടേതായി പ്രചരിപ്പിച്ച് ഫോട്ടോയെ അദ്ദേഹത്തിന്റെ തല്ല എന്ന് വാദമുന്നയിച്ചതിനാന്‍ ഡോ അബ്ബാസ് പനക്കല്‍ വലിയ സോഷ്യല്‍ മീഡിയ അറ്റാക്ക് നേരിട്ടിരുന്നു. കോരളത്തില്‍ പുസ്തകത്തെക്കുറിച്ചും അതില്‍ പറയുന്ന ഫോട്ടോയെ കുറിച്ചും വലിയ ചര്‍ച്ചകള്‍ നടക്കുന്ന അവസരത്തില്‍ അന്താരാഷ്രതലത്തില്‍ പ്രശസ്തയായ ഒരു രാജ്യത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന ഒരു അക്കാദമിക്‌ന്റെ പുസ്തകത്തെ കുറിച്ചുള്ള വീഡിയോ ഏറെ ശ്രദ്ധേയമാണ്. (Mauritius President praises Musaliyar King and Dr Abbas Panakal)

ഡോ അബ്ബാസ് പനക്കലിന് അഭിനന്ദനങ്ങള്‍ പറഞ്ഞുകൊണ്ടാണ് അവരുടെ സന്ദേശം ആരംഭിക്കുന്നത്. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ അബ്ബാസിന്റെ പ്രവര്‍ത്തനം വളരെ നിര്‍ണായകമാണ്. ചരിത്രപരമായ വസ്തുതകളെ പ്രാദേശിക വീക്ഷണകോണില്‍ നിന്നു അദ്ദേഹം വിലയിരുത്തുന്നു. ഞാന്‍ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, സിംഹംങ്ങള്‍ക്ക് മാത്രമല്ല, അവയുടെ ഇരകളായ മാനുകള്‍ക്കും അവരുടെ ചരിത്രമുണ്ട്. അത് സിംഹത്തിന്റെ ഭാഗത്തു നിന്നല്ല ലോകം കേള്‍ക്കേണ്ടത്. തീര്‍ച്ചയായും ഇരകളുടെ ചരിത്രം അവരുടെ തന്നെ വീക്ഷണത്തിലാണ് ലോകം അറിയേണ്ടത്. ഒരു സമൂഹത്തിന്റെ ചരിത്രം സ്വന്തം ഭാഗത്തു നിന്ന് തന്നെ എഴുതപെടുമ്പോള്‍ അത് വ്യത്യസ്തമായിരിക്കും.

മലബാറിലെ കൊളോണിയല്‍ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുമായി ബന്ധപ്പെട്ട അപകോളോണിയല്‍ ചരിത്രരചനയുടെ കര്‍ശനമായ പരിശോധനയാണ് ഡോ. പനക്കല്‍ ഏറ്റെടുത്തിരിക്കുന്നതു.

പതിനാറാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള വൈവിധ്യമാര്‍ന്ന കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളുടെ പ്രഭവകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശത്ത് നിന്നുള്ള സ്വദേശിയുടെ അന്വേഷണമാണ് ഇക്കാര്യത്തില്‍ നടന്നത്.

Advertisement

Related Posts

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്
  • March 12, 2025

ബേസിൽ ജോസഫും സജിൻ ഗോപുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പൊൻമാൻ’ ഒടിടിയിലേക്ക്. ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം മാർച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിക്കും. [Basil’ Joseph’s ‘Ponman’] ജി.ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്പദമാക്കി…

Continue reading
‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു
  • March 12, 2025

കോട്ടയത്തെ വീട്ടമ്മയുടെയും മക്കളുടെയും ദാരുണമായ മരണം സിനിമയാകുന്നു. 9KKറോഡ്, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങൾക്കു ശേഷം യേശു സിനിമാസിൻ്റെ ബാനറിൽ സൈമൺ കുരുവിളയാണ് ചിത്രം സംവിധാനം ചെയുന്നത്. ഡിജോ കാപ്പൻ lPS എന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ അന്വേഷണത്തിലൂടെ സംഭവത്തിൻ്റെ കാണാപ്പുറങ്ങളിലേക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വന്യജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിലുറച്ച് ചക്കിട്ടപ്പാറ പഞ്ചയത്ത്; സർക്കാർ എതിർത്താൽ കോടതിയെ സമീപിക്കും

പ്രതികൾ പരീക്ഷ എഴുതുന്നത് തടയണം, എന്റെ മകനും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതല്ലേ; ഹൈക്കോടതിയെ സമീപിച്ച് ഷഹബാസിന്റെ പിതാവ്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

ഒടുവില്‍ ബേസിലിന്റെ ‘പൊൻമാൻ’ ഒടിടിയിലേക്ക്

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

‘നിലമ്പൂർ എക്സ്പ്രസ്’ ; ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ സിനിമയാകുന്നു

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ

ദേവപ്രീതിക്ക് നരബലി; 4 വയസുകാരിയെ കൊന്ന് രക്തം കുടുംബക്ഷേത്രത്തില്‍ അര്‍പ്പിച്ചു, അയൽവാസി അറസ്റ്റിൽ