രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്, ട്രാക്ടര്‍ ഒഴികെ എല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു

രാജ്യത്ത് വാഹന വില്‍പ്പനയില്‍ ഇടിവ്. ഡിസംബറില്‍ ചില്ലറവില്‍പ്പനയില്‍ 12 ശതമാനംവരെയാണ് ഇടിവുണ്ടായിരിക്കുന്നതെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) വ്യക്തമാക്കുന്നു. ഡിസംബറില്‍ ട്രാക്ടര്‍ ഒഴികെ മറ്റെല്ലാ വിഭാഗത്തിലും വില്‍പ്പന കുറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഇരുചക്രവാഹനവിപണിയില്‍ ചില്ലറവില്‍പ്പനയില്‍ 18 ശതമാനം വരെയാണ് ഇടിവ്. കാര്‍ വില്‍പ്പനയില്‍ രണ്ടുശതമാനം, വാണിജ്യവാഹന വിഭാഗത്തില്‍ 5.2 ശതമാനം, മുച്ചക്രവാഹനങ്ങളുടെ ഗണത്തില്‍ 4.5 ശതമാനം എന്നിങ്ങനെയാണ് കണക്ക്.

വൈദ്യുതവാഹനങ്ങളിലേക്ക് കൂടുതലായി ഉപഭോക്താക്കള്‍ മാറുന്ന പ്രവണതയും കഴിഞ്ഞവര്‍ഷം വിപണിയില്‍ പ്രകടമായതായി ഫാഡ പറയുന്നു.ഇത് ഇരുചക്രവാഹനവിഭാഗത്തിലാണ് കൂടുതല്‍. മുച്ചക്രവാഹനങ്ങളില്‍ 10.5 ശതമാനം, കാറുകള്‍ -അഞ്ചുശതമാനം, ട്രാക്ടര്‍ -മൂന്നുശതമാനം, വാണിജ്യവാഹനങ്ങള്‍ -0.07 ശതമാനം എന്നിങ്ങനെയാണ് വില്‍പ്പന വളര്‍ച്ച.

അതേസമയം, 2024 കലണ്ടര്‍ വര്‍ഷത്തില്‍ 2023-നെ അപേക്ഷിച്ച് രാജ്യത്ത് വാഹനവില്‍പ്പനയില്‍ ഒന്‍പതുശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. വില്‍പ്പനയില്‍ 25.7 ശതമാനം വര്‍ധനയുണ്ടായി.2024 കലണ്ടര്‍ വര്‍ഷത്തില്‍ 2.61 കോടി വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. 2023-ലിത് 2.39 കോടിയായിരുന്നു.

Related Posts

ഗ്ലിഫ് മാട്രിക്‌സ്, കാമറകളെല്ലാം 50 എംപി; നത്തിങ് ഫോൺ 3 ഇന്ത്യൻ വിപണിയിൽ.
  • July 2, 2025

കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ 3 ഇന്ത്യൻ‌ വിപണിയിൽ അവതരിപ്പിച്ചു. പരിഷ്കരിച്ച ഗ്ലിഫ് മാട്രിക്സ് ലൈറ്റിങും ഉൾപ്പെടെ നിരവധി പുതിയ ഫീച്ചറുകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്. നത്തിങ് ഫോൺ വിപണിയിൽ പ്രിയങ്കരമായി മാറിക്കൊണ്ടിരിക്കുകയാണ്. നത്തിങ്ങിന്റെ ആദ്യ പ്രീമിയം മോഡൽ സ്മാർട്‌ഫോൺ ആണ് ഫോൺ 3.…

Continue reading
ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു
  • April 30, 2025

ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി.എ.ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരായിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്, പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബരി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം