ആക്രി പെറുക്കി ഉപജീവനം നടത്തിയ യുവാവിനെ ബീഫ് കഴിച്ചെന്നാരോപിച്ച് മർദ്ദിച്ച് കൊന്നു, 7 പേർ പിടിയിൽ

ആക്രി പെറുക്കി ജീവിക്കുന്ന അതിഥി തൊഴിലാളി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കായി പോകുന്നതിനിടെ ആൾക്കൂട്ടം തടഞ്ഞു നിർത്തുകയും ബീഫ് കഴിച്ചെന്നാരോപിച്ചു മർദ്ദിക്കുകയും ആയിരുന്നു. സാബിറിന്റെ സുഹൃത്തായ അസം സ്വദേശിക്കും അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

ചണ്ഡിഗഡ്: ഹരിയാനയിൽ ബീഫ് കഴിച്ചെന്നാരോപിച്ചു അതിഥി തൊഴിലാളിയെ മർദ്ദിച്ച് കൊന്ന സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവത്തിൽ കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണെന്നും പിടിച്ചെടുത്ത മാംസം പരിശോധനക്കയച്ചെന്നും പൊലീസ് വിശദമാക്കി. കഴിഞ്ഞ 27നാണ് ബംഗാൾ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടത്.

ഹരിയനയിലെ ചർഖി ദാദ്രി ജില്ലയിലാണ് ബീഫ് കഴിച്ചെന്നു ആരോപിച്ചു യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. ബംഗാൾ സ്വദേശിയായ സാബിർ മാലിക്കാണ് കൊല്ലപ്പെട്ടത്. ആക്രി പെറുക്കി ജീവിക്കുന്ന സാബിർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആക്രമിക്കപ്പെട്ടത്. ജോലിക്കായി പോകുന്നതിനിടെ ആൾക്കൂട്ടം തടഞ്ഞു നിർത്തുകയും ബീഫ് കഴിച്ചെന്നാരോപിച്ചു മർദ്ദിക്കുകയും ആയിരുന്നു. സാബിറിന്റെ സുഹൃത്തായ അസം സ്വദേശിക്കും അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു.

സംഭവം വിവാദമായതോടെ പ്രായപൂർത്തിയാവാത്ത രണ്ട് പേർ അടക്കം 7 പേരെയാണ് പൊലീസ് പിടികൂടിയത്. സാബിറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ മാംസം പരിശോധനക്കായി അയച്ചു. പോസ്റ്റ് മോർടം നടപടികൾശേഷം സാബിറിന്റെ മൃതദേഹം ബംഗാളിലേക്ക് കൊണ്ടുപോയി. സാബിറിന്റെ ഭാര്യക്ക് ജോലി നൽകുമെന്ന് മമത ബാനർജി അറിയിച്ചു. സംഭവത്തിൽ ഹരിയാന സർക്കാരിനെതീരെ രൂക്ഷ വിമർശനവുമായി തൃണമൂൽ നേതാവ് മഹുവാ മൊയിത്ര രംഗത്തെത്തി. 

ബിജെപി ഉത്പാദിപ്പിച്ച വെറുപ്പിലാണ് സാബിറിന് ജീവൻ നഷ്ടമായതെന്ന് മഹുവ ആരോപിച്ചു.രാഷ്ട്രീയ വിവാദം കനത്തതോടെ വിശദീകരണവുമായി ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്നിയും രംഗത്തെത്തി. ആൾക്കൂട്ട കൊലപാതകമെന്ന് സംഭവത്തെ വിശേഷിപ്പിക്കാൻ കഴിയില്ലെന്നും ഗോവധനിരോധനത്തിനെതിരെ ഹരിയാന പാസ്സാക്കിയ കർശന നിയമത്തിൽ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നുമായിരുന്നു സെയ്നിയുടെ വിചിത്ര മറുപടി. അതേസമയം വിഷയത്തിൽ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. വിദ്വേഷം ആയുധമാക്കി അധികാരത്തിലെത്തിയവർ രാജ്യത്തുടനീളം ഭയം സൃഷ്ടിക്കുന്നുവെന്നാണ് ആക്രമണ ദൃശ്യങ്ങൾ പങ്കുവെച്ചാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

  • Related Posts

    ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു
    • May 9, 2025

    ജമ്മുവിലെ സാംബ ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ച് ബിഎസ്എഫ്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്. കൊല്ലപ്പെട്ട ഏഴുപേര്‍ക്കും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ബിഎസ്എഫ് പറഞ്ഞു. അതിര്‍ത്തിയ്ക്ക് സമീപത്തുവച്ചാണ് ഭീകരരും ബിഎസ്എഫുമായി ഏറ്റുമുട്ടിയത്. (Security…

    Continue reading
    സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു
    • May 9, 2025

    അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും മലയാളി വിദ്യാര്‍ഥികള്‍ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു. (Control room opened at the Secretariat india- pakistan) നിലവില്‍…

    Continue reading

    You Missed

    ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

    ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; ഏഴ് ജെയ്‌ഷെ ഭീകരരെ വധിച്ചു

    വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ന്നു; പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

    വ്യാപാരാരംഭത്തില്‍ സെന്‍സെക്‌സ് 600പോയിന്റിലേറെ താഴ്ന്നു; പ്രതിരോധ മേഖലയിലെ ഓഹരികള്‍ക്ക് നേട്ടം

    സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

    സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്ക് ബന്ധപ്പെടാം: സെക്രട്ടേറിയറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു

    മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

    മലപ്പുറത്തെ നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടി മാറ്റി

    ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

    ആലപ്പുഴയിൽ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു

    അമൃത്സറില്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

    അമൃത്സറില്‍ സൈറണ്‍ മുഴങ്ങി; ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം