തിരുവാതുക്കൽ ഇരട്ട കൊലപാതകം; പ്രതി ഉപേക്ഷിച്ച CCTV ഹാർഡ് ഡിസ്ക് കുളത്തിൽ നിന്ന് കണ്ടെത്തി


തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിൽ പ്രതി ഉപേക്ഷിച്ച CCTV ഹാർഡ് ഡിസ്ക് കുളത്തിൽ നിന്ന് കണ്ടെത്തി. പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഹാർഡ് ഡിസ്ക് കണ്ടെത്തിയത്. കോട്ടയം ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധന നടത്തിയശേഷമാണ് തെളിവെടുപ്പിന് എത്തിച്ചത്.

കൊലപാതകത്തിന് ശേഷം പ്രതി ഹാർഡ് ഡിസ്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കേസിലെ നിർണായക തെളിവാണ് സിസിടിവി ഹാർഡ് ഡിസ്ക്. തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് പ്രതി സിസിടിവി ഹാർഡ് ഡിസ്ക് സംഭവ സ്ഥലത്ത് നിന്ന് മോഷ്ടിച്ചിരുന്നത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ മൊബൈൽ ഫോണുമായാണ് പ്രതി കടന്നുകളഞ്ഞത്. ഇത് തൃശൂരിൽ വെച്ച് ഓൺ ആക്കിയതോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കേസിൽ ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു.

ഇന്നലെ വൈകുന്നേരമാണ് പ്രതി മാളയില്‍ എത്തിയതെന്നാണ് വിവരം. ഒറ്റയ്ക്കാണ് മാളയില്‍ എത്തിയത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മാളയില്‍ കണ്ടെത്തിയ പോലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തുകയായിരുന്നു. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അസം സ്വദേശികളായ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയില്‍ നിന്ന് വിജയകുമാറിന്റെ രേഖകള്‍ കണ്ടെത്തി. തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകളാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്. 15,000 രൂപയും പ്രതിയെ പിടികൂടുന്ന സമയം കൈവശമുണ്ടായിരുന്നു.

Related Posts

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം; കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ്
  • December 6, 2025

തൃശൂർ വിയ്യൂർ ജയിലിന്റെ സമീപത്തുനിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം. ബാലമുരുകൻ ചാടിയ തെങ്കാശിയിലെ കടയത്തി മലയിടുക്ക് വളഞ്ഞ് പൊലീസ് സംഘം. കാലാവസ്ഥ പ്രതികൂലമായതിനാൽ ഡ്രോൺ പരിശോധന അസാധ്യമാണ്. 40 ഓളം വരുന്ന പോലീസ് ഉദ്യോഗസ്ഥർ കടയത്തി…

Continue reading
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദേശം
  • December 1, 2025

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിർദ്ദേശം. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. തട്ടിപ്പിന് പിന്നിലെ ബാങ്ക് ജീവനക്കാരുടെ പങ്ക് അന്വേഷിക്കാൻ സിബിഐക്ക് സ്വതന്ത്ര അധികാരം ഉണ്ടാകും. അത്തരം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം