കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടി ടി ഇ യെ മർദ്ദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസ്സ് ടി ടി ഇ ജയേഷിനാണ് മർദ്ദനമേറ്റത്. കൊല്ലംകോട് സ്വദേശിയായ രതീഷ് എന്ന സൈനികനാണ് മർദ്ദിച്ചത്. പാറശ്ശാലക്കും നെയ്യാറ്റിൻക്കരയ്ക്കുമിടയ്ക്കാണ് സൈനികൻ ടി ടി ഇ യെ മർദ്ദിച്ചത്.

തിരുവനന്തപുരം പേട്ട റെയിൽവേ ആശുപത്രിയിൽ ടി ടി ഇ ചികിത്സയിലാണ്. സൈനികനായ രതീഷ് പോലീസ് കസ്റ്റഡിയിലാണ്. മർദ്ദിച്ചയാൾക്കൊപ്പം ഉണ്ടായിരുന്ന നാല് പേർ ഓടിരക്ഷപ്പെട്ടു.ടിക്കറ്റ് പരിശോധിച്ചു പോകുന്നതിനിടയിൽ സ്ലീപ്പർ ക്ലാസിൽ നാലഞ്ച് പേരടങ്ങുന്ന സംഘം ഉണ്ടായിരുന്നു.

ഇവരുടെ പക്കൽ സ്ലീപ്പർ ക്ലാസ് ടിക്കറ്റ് ഉണ്ടായിരുന്നില്ല. ജനറൽ ‌ടിക്കറ്റായിരുന്നു ഉണ്ടായിരുന്നത്. ടിടിഇ ജയേഷ് ആവശ്യപ്പെട്ടപ്പോൾ പണമടക്കാനോ പിഴയടക്കാനോ ഇവർ തയ്യാറായില്ല. മാത്രമല്ല ജയേഷിനെ മർദിക്കുകയും ചെയ്തു. മറ്റ് ‌ടിടിഇമാരെ അറിയിച്ചതിനെ അവർ അവർ പൊലീസിനെ വിളിക്കുകയായിരുന്നു.

Related Posts

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് എതിരാണ്, ഇടപെടേണ്ടത് അധികാരസ്ഥാനത്ത് ഉള്ളവർ: അജു വർഗീസ്
  • April 30, 2025

കഞ്ചാവ് കേസിൽ സിനിമ മേഖലയിലുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ച് നടൻ അജു വർഗീസ്. നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് താൻ എതിരാണ്. ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍ ആണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണ് എന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസിൽ…

Continue reading
പുതിയ പാട്ട് കേട്ടിരുന്നോ? ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കുക’: വേടൻ
  • April 30, 2025

ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കുകയെന്ന് റാപ്പർ വേടൻ. പുതിയ ആൽബത്തെ പറ്റിയുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വേടൻ. ആൽബം കണ്ടിരുന്നോ ? പാട്ട് കേട്ടിരുന്നോ ? എങ്ങനെയുണ്ടായിരുന്നു ? ഇനിയും ഇതുപോലെത്തെ വരികൾ വരും എന്നായിരുന്നു വേടന്റെ മറുപടി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആധാർ, പാൻ, റേഷൻ കാർഡുകൾക്ക് പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്; പാക് പൗരനല്ലെന്ന് തെളിയിക്കാൻ സാധുത പാസ്പോർട്ടിനും വോട്ടർ ഐഡിക്കും

ആധാർ, പാൻ, റേഷൻ കാർഡുകൾക്ക് പരിഗണിക്കില്ലെന്ന് ഡൽഹി പൊലീസ്; പാക് പൗരനല്ലെന്ന് തെളിയിക്കാൻ സാധുത പാസ്പോർട്ടിനും വോട്ടർ ഐഡിക്കും

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

ഷൂട്ടിങ് പരിശീലകന്‍ ദ്രോണാചാര്യ പൊഫ്ര സണ്ണി തോമസ് അന്തരിച്ചു

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് എതിരാണ്, ഇടപെടേണ്ടത് അധികാരസ്ഥാനത്ത് ഉള്ളവർ: അജു വർഗീസ്

നിയമപരമല്ലാത്ത ലഹരി ഉപയോഗത്തിന് എതിരാണ്, ഇടപെടേണ്ടത് അധികാരസ്ഥാനത്ത് ഉള്ളവർ: അജു വർഗീസ്

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

പുതിയ പാട്ട് കേട്ടിരുന്നോ? ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കുക’: വേടൻ

പുതിയ പാട്ട് കേട്ടിരുന്നോ? ഇനിയും നല്ല പാട്ടുകൾ ഉണ്ടാകും, കാത്തിരിക്കുക’: വേടൻ

കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണത്തിനുള്ള ഏക ഏജന്റ്; കേര കര്‍ഷകര്‍ക്ക് താങ്ങാകുന്ന കേരഫെഡിനെക്കുറിച്ച് അറിയാം

കേര കര്‍ഷകരില്‍ നിന്നുള്ള പച്ചത്തേങ്ങ സംഭരണത്തിനുള്ള ഏക ഏജന്റ്; കേര കര്‍ഷകര്‍ക്ക് താങ്ങാകുന്ന കേരഫെഡിനെക്കുറിച്ച് അറിയാം