നന്തന്‍കോട് കൂട്ടക്കൊലക്കേസ്; കേരളത്തെ നടുക്കിയ കൂട്ടക്കുരുതിയിൽ വിധി ഇന്ന്

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. രണ്ടു തവണ കേസിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. ഏക പ്രതി കേദല്‍ ജെന്‍സന്‍ രാജ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. പിതാവിനോടുള്ള വിരോധം ആണ് കൊലപാതക കാരണം എന്നാണ് പ്രോസിക്യൂഷൻ വാദം.

കേദലിനു മാനസിക പ്രശ്നമില്ലെന്നും വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ ശക്തമായി വാദിച്ചിരുന്നു. വിചാരണയിൽ കുറ്റം ചെയ്തിട്ടില്ലെന്ന നിലപാടാണ് കേദൽ സ്വീകരിച്ചത്. ഫോറൻസിക് തെളിവുകൾ ആയിരുന്നു പ്രോസിക്യൂഷൻ പ്രാധാന്യത്തോടെ ഉയർത്തിയത്. കേദല്‍ ജെന്‍സന്‍ രാജ 4 പേരെ കൊലപ്പെടുത്തിയത് എന്തിനെന്ന് ഇപ്പോഴും സംശയങ്ങൾ പലതാണ്. ദുർമന്ത്രവാദ കഥകൾ കള്ളമെന്നും മാതാപിതാക്കളോടുള്ള പകയാണ് കാരണമെന്നും പോലീസ് ഉറപ്പിക്കുന്നു.

2017 ഏപ്രിൽ 9നു പുലർച്ചെയാണു ക്ലിഫ് ഹൗസിനു സമീപം ബെയ്ൻസ് കോംപൗണ്ടിലെ 117-ാം നമ്പർ വീട്ടിൽ പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പത്മ, മകൾ കരോലിൻ, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ മകൻ കേഡൽ ജീൻസൺ രാജയെ ദിവസങ്ങൾക്കകം പൊലീസ് പിടികൂടുകയായിരുന്നു. അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയിരുന്നത്.

2017 ഏപ്രിൽ അഞ്ച് ഉച്ചയ്ക്ക് മുൻപ് താൻ ഉണ്ടാക്കിയ വീഡിയോ ഗെയിം കാണിച്ചു തരാമെന്നു പറഞ്ഞു അമ്മ ജീൻ പത്മയെ മുകളിലുള്ള റൂമിലേക്ക് എത്തിക്കുന്നു.കമ്പ്യുട്ടറിനു മുന്നിൽ കസേരയിൽ ഇരുത്തി പിന്നിൽ നിന്നും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.അന്ന് വൈകുന്നേരത്തിനു മുൻപ് തന്നെ ഇതേ രീതിയിൽ അച്ഛൻ രാജ തങ്കത്തേയും സഹോദരി കരോളിനെയും കൊലപ്പെടുത്തി. മൃതദേഹങ്ങൾ ബെഡ്‌റൂമിൽ സൂക്ഷിച്ചു. അടുത്ത ദിവസം ബന്ധുവായ ലളിതയേയും ഇതേ രീതിയിൽ കൊലപ്പെടുത്തി.

ഏഴാം തീയതി രാത്രി മൃതദേഹങ്ങൾ കത്തിക്കാനുള്ള ആദ്യ ശ്രമം. ശ്രമത്തിനിടയിൽ കേഡലിന്റെ കൈക്ക് പൊള്ളലേറ്റു.ഇതിനിടയിൽ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ബന്ധു ജോസിനും,വീട്ടു ജോലിക്കെത്തുന്ന സ്ത്രീക്കും ചില സംശയങ്ങൾ തോന്നിയിരുന്നു. ഇവരോടൊക്കെ നുണകൾ പറഞ്ഞ് ഒഴിഞ്ഞുമാറി. എട്ടാം തീയതി രാത്രി മൃതദേഹം കത്തിക്കാൻ വീണ്ടും ശ്രമിച്ചു. ഇതിനിടെ തീ മുറിയിലേക്ക് പടർന്നു. ഇതോടെ ഞെട്ടിക്കുന്ന കൊലപതാക വിവരം പുറം ലോകമറിയുകയായിരുന്നു.

Related Posts

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ
  • July 1, 2025

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിലവിലുള്ള പണിമുടക്കുന്ന എക്സറേ മെഷീന് പകരം നിശ്ചിത സമയത്തിനുള്ളിൽ ഏറ്റവുമധികം ഇമേജുകൾ എടുക്കാൻ കഴിയുന്ന ഡിജിറ്റൽ റേഡിയോഗ്രാഫി സിസ്റ്റം (ഡി.ആർ.സിസ്റ്റം) അനിവാര്യമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.PauseMute സിസ്റ്റം വാങ്ങാനുള്ള പ്രൊപ്പോസൽ 2026-27 സാമ്പത്തിക…

Continue reading
എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.
  • July 1, 2025

എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷാ പേടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ആത്മഹത്യ കുറുപ്പും കണ്ടെത്തി. ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് ഈ വിദ്യാര്‍ഥി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ജനറൽ ആശുപത്രിയിൽ ആധുനിക സൗകര്യമുള്ള എക്സറേ മെഷീൻ അനിവാര്യമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

ശിവഗംഗ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ച്

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

എംഎസ്ഡബ്ല്യു പരീക്ഷയില്‍ തോറ്റുപോകുമെന്ന് പേടി; എറണാകുളത്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

‘എന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം, KSRTC ജീവനക്കാര്‍ക്ക് ഒന്നാം തീയതിക്ക് മുന്‍പേ ശമ്പളം നൽകി’: മന്ത്രി കെ ബി ഗണേഷ് കുമാര്‍.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.

കണ്ണൂരിൽ 6 സ്റ്റീൽ ബോംബുകൾ കണ്ടെത്തി.