തെറ്റായ ദിശയിൽ പാഞ്ഞ് ബിഎംഡബ്ല്യു, സ്കൂട്ടർ ഒടിഞ്ഞ് മടങ്ങി, യുവതികൾ മരിച്ചു

  • Auto
  • September 16, 2024

സുഹൃത്തിനുള്ള ജന്മദിനകേക്ക് തന്റെ പക്കലായിരുന്നുവെന്നും വൈകിയതിനാൽ തെറ്റായ ദിശയിലാണ് കയറുന്നതെന്ന് ശ്രദ്ധിച്ചില്ലെന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഇൻഡോർ: തെറ്റായ ദിശയിലെത്തിയ ആഡംബര കാർ ഇടിച്ച് തെറിപ്പിച്ച സ്കൂട്ടർ യാത്രികരായ രണ്ട് സ്ത്രീകൾ മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 25കാരിയായ ദിക്ഷ ജാദോൻ, 24കാരിയായ ലക്ഷ്മി തോമർ എന്നിവരാണ് കൊല്ലപ്പെട്ടത്. സിസിടിവിയിൽ പതിഞ്ഞ വാഹനാപകട ദൃശ്യങ്ങളിൽ നിന്ന് ബിഎംഡബ്ല്യു വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇൻഡോറിലെ മഹാലക്ഷ്മി നഗർ മേഖലയിലാണ് അപകടമുണ്ടായത്. തെറ്റായ ദിശയിൽ നിന്ന് അതിവേഗത്തിലെത്തിയ ബിഎംഡബ്ല്യു സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീണ് ഗുരുതരമായി പരിക്കേറ്റ യുവതികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാവാണ് കാർ ഓടിച്ചിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഇയാൾ മുങ്ങിയെങ്കിലും സിസിടിവി ദൃശ്യങ്ങൾ തെളിവായതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗജേന്ദ്ര പ്രതാപ് സിംഗ് എന്ന 28കാരനാണ് അറസ്റ്റിലായത്. സുഹൃത്തിനുള്ള ജന്മദിനകേക്ക് തന്റെ പക്കലായിരുന്നുവെന്നും വൈകിയതിനാൽ തെറ്റായ ദിശയിലാണ് കയറുന്നതെന്ന് ശ്രദ്ധിച്ചില്ലെന്നാണ് യുവാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. 

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം ഒടിഞ്ഞ് മടങ്ങിയ നിലയിലാണ് ഉള്ളത്. സ്കൂട്ടറിൽ നിന്ന് തെറിച്ച് ഉയർന്ന യുവതികൾ ഇരുനൂറ് മീറ്ററോളം മാറി റോഡിന്റെ മറുവശത്തേക്കാണ് വീണത്. സെക്കൻഡ് ഹാൻഡായി വാങ്ങിയ കാറാണ് അപകട സമയത്ത് യുവാവ് ഓടിച്ചിരുന്നത്. കോടതിയിൽ ഹാജരാകക്കിയെ ഇയാളെ റിമാൻഡ് ചെയ്തു. ഇൻഡോറിലെ തുളസിനഗർ സ്വദേശികളായ യുവതികളാണ് കൊല്ലപ്പെട്ടത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് യുവാവിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

  • Related Posts

    റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് തയ്യാറാക്കും
    • July 1, 2025

    ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും. റെയിൽവേ ബോർഡിന്റേതാണ് പുതിയ നിർദേശം. ദൂരസ്ഥലത്ത് നിന്ന് റെയിൽ വേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നവർക്ക് വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് നിലവിലെ സംവിധാനത്തിൽ വ്യക്തത ലഭിക്കില്ലെന്ന് വിലയിരുത്തൽ. നിലവിലെ പുതിയ പരിഷ്കാരത്തിലൂടെ ഇതിൽ…

    Continue reading
    ഡോൾബി അറ്റ്മസുള്ള ആദ്യ SUV; ഥാർ റോക്സ് ഇനി വേറെ ലെവൽ‌
    • May 31, 2025

    ഥാർ റോക്‌സ് എസ്‌യുവിയിൽ പുത്തൻ ഫീച്ചർ അവതരിപ്പിച്ച് മഹീന്ദ്ര. ഈ ഫീച്ചർ എത്തിക്കുന്ന ആദ്യ എസ്‌യുവിയായിരിക്കുകയാണ് മഹീന്ദ്രയുടെ ഥാർ റോക്സ്. ഹാർമൻ കാർഡൺ 9-സ്പീക്കർ സൗണ്ട് സിസ്റ്റത്തോടുകൂടിയ ഡോൾബി അറ്റ്‌മോസ് ഫീച്ചറാണ് മഹീന്ദ്ര ഥാർ റോക്‌സിനൊപ്പം ചേർത്തിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്…

    Continue reading

    You Missed

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി