നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

  • Car
  • September 19, 2024

വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു.

ആലപ്പുഴ: ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. വള്ളികുന്നം സ്വദേശി സത്താർ, മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇന്നോവ കാറിടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താർ മകൾ ആലിയയുടെ വിവാഹത്തിന് വേണ്ടി നാട്ടിലെത്തിയതായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വാഹനാപകടം ഉണ്ടായത്.

അതേസമയം, തൃശൂരില്‍ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃപ്രയാർ സെന്‍ററിനടുത്ത് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വലപ്പാട് കോതകുളം ബീച്ച് സ്വദേശിയാണ് ആശീർവാദ്, വലപ്പാട് മാലാഖ വളവ് സ്വദേശിയാണ് ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ ആയിരുന്നു അപകടം.

  • Related Posts

    എംജി കോമറ്റിന് ചെക്ക് വെക്കാൻ വിൻഫാസ്റ്റ്; മിനിയോ ഗ്രീന്‍ ഇവി ഇന്ത്യയിലെത്തിക്കാൻ പദ്ധതി
    • August 16, 2025

    ഇന്ത്യൻ വിപണിയിൽ ചുവടുവയ്ക്കാൻ ഒരുങ്ങുന്ന വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് മറ്റൊരു വാഹനം കൂടി നിരത്തുകളിൽ എത്തിക്കാൻ പദ്ധതിയിടുകയാണ്. VF7, VF6 മോഡലുകളാണ് വിപണിയിൽ എത്തിക്കാൻ എന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എംജി കോമറ്റിന് എതിരാളിയായി കുഞ്ഞൻ ഇവിയെ കൂടി…

    Continue reading
    വാഹന വിപണിയിൽ കുതിച്ച് ഹ്യുണ്ടായ് ക്രെറ്റ; ഈ വർഷം ഇതുവരെ വിറ്റുപോയത് 1.17 ലക്ഷം യൂണിറ്റ്
    • August 6, 2025

    ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിപ്പുമായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ. ഈ വർഷം ഇതുവരെ വിറ്റുപോയത് 1,17,458 യൂണിറ്റുകളാണ്. വാഹന വിൽപനയിൽ 8 ശതമാനം വാർഷിക വളർച്ചയോടെ ഹ്യുണ്ടായ് ക്രെറ്റ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിൽ ആധിപത്യം…

    Continue reading

    You Missed

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചു; നോബേലിന് നോമിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്രംപ്; നിരസിച്ച് മോദി

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    ഓണത്തിന് മുന്‍പേ ഞെട്ടിച്ച് പൊന്ന്; വില സര്‍വകാല റെക്കോര്‍ഡില്‍

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    നെഹ്‌റു ട്രോഫി വള്ളംകളി 2025; പകരംവീട്ടി VBC വീയപുരം, ജലരാജാവ്

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    ജലരാജാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി; ആദ്യ ഹീറ്റ്സിൽ വിജയിച്ച് കാരിച്ചാൽ

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

    പണമില്ലാത്തതിന്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി