കുമരകത്ത് കാർ പുഴയിൽ വീണ് അപകടം; മരിച്ചവരിൽ ഒരാള്‍ മലയാളി, ഗൂഗിള്‍ മാപ്പും ചതിച്ചിരിക്കാമെന്ന് പൊലീസ്

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു

കോട്ടയം:കുമരകത്ത് കാർ പുഴയിൽ വീണ് 2 പേർ മരിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മരിച്ചവരിൽ ഒരാൾ മലയാളിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ താനെയിൽ സ്ഥിരതാമസമാക്കിയ കൊട്ടാരക്കര സ്വദേശി ജെയിംസ് ജോർജ് (48) ആണ് മരിച്ച മലയാളി. മഹാരാഷ്ട്രയിലെ താനെ സ്വദേശിനിയായ സായ്‌ലി രാജേന്ദ്ര സർജെ(27) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ ആൾ. ഇവരുടെ മൃത്ദേഹങ്ങൾ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് വിധേയമാക്കും.

ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്നും കുമരകത്തേക്ക് വന്ന കാർ കൈപ്പുഴമുട്ട് പാലത്തിൻറെ ഇടതുവശത്തെ സർവീസ് റോഡ് വഴി പുഴയിലേക്ക് പതിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ ഉണ്ടായിരുന്നതും റോഡിൽ തെരുവിളക്കുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാത്തതും അപകടത്തിന് കാരാണമായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രദേശം പരിജയമില്ലാത്തവര്‍ ആയിരുന്നതിനാൽ ഗൂഗിൾ മാപ്പും ഇവരെ ചതിച്ചിരിക്കാമെന്ന് പൊലീസ് പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. ആര്‍പ്പൂക്കര പഞ്ചായത്തിനും ടൂറിസം വകുപ്പിനുമെതിരെയാണ് നാട്ടുകാരുടെ ആരോപണം.  ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായ പ്രദേശത്ത്  അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും രാത്രിയായാൽ അപകടങ്ങൾ പതിവാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

  • Related Posts

    തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ; എതിർത്ത് കേന്ദ്രം
    • April 22, 2025

    ബില്ലുകളിലെ കാലതാമസത്തിൽ തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ. എന്നാൽ കേരളത്തിന്റെ വാദത്തെ കേന്ദ്ര സർക്കാർ എതിർത്തു. തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമാകില്ലെന്ന് അറ്റോണി ജനറൽ ആർ വെങ്കിട്ട രമണി വാദിച്ചു. കേസ് പരിഗണിക്കുന്നത് അടുത്തമാസം ആറിലേക്ക്…

    Continue reading
    ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു
    • April 22, 2025

    ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ പോരാട്ടം 159ല്‍ അവസാനിച്ചു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 119 റണ്‍സ്…

    Continue reading

    You Missed

    തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ; എതിർത്ത് കേന്ദ്രം

    തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ; എതിർത്ത് കേന്ദ്രം

    ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു

    ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വമ്പന്‍ ജയം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 39 റണ്‍സിന് തോല്‍പ്പിച്ചു

    അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ; “മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ”ന്റെ ടീസർ പുറത്ത്

    അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ ; “മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ”ന്റെ ടീസർ പുറത്ത്

    വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി മറച്ചുവച്ചു; ഇഷ ഫൗണ്ടേഷൻ ജീവനക്കാർക്കെതിരെ കേസ്

    വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി മറച്ചുവച്ചു; ഇഷ ഫൗണ്ടേഷൻ ജീവനക്കാർക്കെതിരെ കേസ്

    ആമയൂർ കൂട്ടകൊലപാതക കേസ്; പ്രതിക്ക് മാനസാന്തരമെന്ന് ജയിൽ അധികൃതരുടെ റിപ്പോർട്ട്; റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി

    ആമയൂർ കൂട്ടകൊലപാതക കേസ്; പ്രതിക്ക് മാനസാന്തരമെന്ന് ജയിൽ അധികൃതരുടെ റിപ്പോർട്ട്; റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി

    മാർപാപ്പയുടെ സംസ്കാരം; കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു

    മാർപാപ്പയുടെ സംസ്കാരം; കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു