700 കിലോമീറ്റര്‍ റേഞ്ച്, 7.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം; ഹ്യുണ്ടായി ഹൈഡ്രജൻ SUV പുറത്തിറക്കി

ണ്ടാം തലമുറ നെക്‌സോ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായി. കഴിഞ്ഞ വർഷം വെളിപ്പെടുത്തിയ ഇനിഷ്യം കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള നെക്സോയുടെ രണ്ടാം തലമുറ ആവർത്തനമാണിത്. 700 കിലോമീറ്റര്‍ റേഞ്ച് വരുന്ന വാഹനം 7.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.

ടോൺഡ് ഡൗൺ അലോയ് വീലുകൾ, റൂഫ് കാരിയർ, ക്വാഡ്-പിക്സൽ എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ് എന്നിവ ഒഴികെ പ്രൊഡക്ഷൻ-സ്പെക്ക് നെക്‌സോയും ഇനിഷ്യം കൺസെപ്‌റ്റും ഫലത്തിൽ സമാനമാണ്. സിൽവർ ഫിനിഷിൽ എത്തുന്ന എച്ച് ആകൃതിയിലുള്ള പാനലുകളുള്ള ബംബറാണ് വാഹനത്തിന്. ഡബിൾ ഡാഷ് എൽഇഡി ഡിആർഎൽ, മുന്നിൽ ക്വാഡ് പിക്സൽ എൽഇഡി ലൈറ്റിംഗ്, റഗ്ഗഡ് ഫ്രണ്ട്, റിയർ ബമ്പറുകൾ എന്നിവ വാഹനത്തിന് പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്.

ഇൻഫോടെയ്ൻമെൻ്റും ഇൻസ്ട്രുമെൻ്റേഷനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, റിയർ വ്യൂ ക്യാമറ ഫീഡിനായി രണ്ട് ഡിസ്‌പ്ലേകൾ, ഡിജിറ്റൽ ഐആർവിഎം, 12 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, സ്ലിം ടാബ് ആകൃതിയിലുള്ള ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീൻ, 14 സ്പീക്കർ ബാംഗ് & ഒലുഫ്‌സെൻ മ്യൂസിക് സിസ്റ്റം എന്നീ ഫീച്ചറുകൾ വഹനത്തിലുണ്ട്. 2.64 kWh ബാറ്ററി പായ്ക്കുമായാണ് ഹ്യുണ്ടായി നെക്സോ ഹൈഡ്രജൻ ഇലക്ട്രിക് കാർ അവതരിച്ചിരിക്കുന്നത്.

ആറു നിറങ്ങളിലും നെക്സോ ലഭിക്കും. ഒമ്പത് എയർബാഗുകളും എഡിഎഎസ് സാങ്കേതിക വിദ്യയും പുതിയ വാഹനത്തിൽ നൽകിയിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ നെക്സോ യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ ആദ്യ ഹൈഡ്രജൻ വാഹനമായിരുന്നു

Related Posts

ഇവി വിപണി മുഖ്യം; കുറഞ്ഞ വിലയിൽ ഇലക്‌ട്രിക് കാറുകളെത്തിക്കാൻ ലീപ്‌മോട്ടോർ ഇന്ത്യയിലേക്ക്
  • April 26, 2025

ഇന്ത്യൻ‌ കാർ വിപണി ഉണർവിലാണ് ഇപ്പോൾ. ഇവി വിപണി പിടിമുറുക്കാൻ നിരവധി കമ്പനികളാണ് മത്സരരം​ഗത്തുള്ളത്. അന്താരാഷ്‌ട തലത്തിൽ ഹിറ്റടിച്ച മറ്റൊരു ഇലക്ട്രിക് വാഹന നിർമാതാക്കൾ കൂടി ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനൊരുങ്ങുന്നത്. ജീപ്പിന്റേയും സിട്രണിന്റെയും എല്ലാം മാതൃകമ്പനിയായ സ്റ്റെല്ലാന്റിസിന്റെ സബ്-ബ്രാൻഡായ ലീപ്മോട്ടോറാണ് ഇന്ത്യൻ വിപണിയിൽ…

Continue reading
അറുമുഖന്റെ പോസ്റ്റ്മോർട്ടം ഇന്ന്; കാട്ടാനയെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ
  • April 25, 2025

വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാർ. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക്മേപ്പാടി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരും. അതേസമയം കുംകി ആനകളെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

മുംബൈ ഭീകാരക്രമണക്കേസ് : തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

മുംബൈ ഭീകാരക്രമണക്കേസ് : തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്

പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ; സിപ്പ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു, പിന്നാലെ വെടിയൊച്ച

പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ; സിപ്പ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു, പിന്നാലെ വെടിയൊച്ച