
അമേരിക്ക 12 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. അഫ്ഗാനിസ്ഥാൻ, മ്യാൻമർ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യാത്ര നിരോധനം.
അമേരിക്കയെ അപകടകാരികളിൽ നിന്ന് സംരക്ഷിക്കാനാണ് ഈ നടപടി എന്നാണ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ വിശദീകരണം.
ഇതിനുപുറമെ , ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്‌മെനിസ്ഥാൻ, വെനിസ്വേല എന്നീ ഏഴ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഭാഗികമായി യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. 2017ൽ അധികാരത്തിൽ എത്തിയപ്പോഴും ട്രംപ് സമാനമായ യാത്രാവിലക്ക് ചില രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നു.