“ഗുഡ് ബൈ ജൂൺ” സംവിധായികയാകാൻ ഒരുങ്ങി കേറ്റ് വിന്‍സ്ലെറ്റ്

  • World
  • February 18, 2025

ഓസ്‌കര്‍ ജേതാവും പ്രശസ്ത ഹോളിവുഡ് താരവുമായ കേറ്റ് വിന്‍സ്ലെറ്റ് സംവിധാന രംഗത്തേക്ക് കടക്കുന്നു. “ഗുഡ് ബൈ ജൂൺ” എന്ന് പേരിട്ടിരിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ് താരം ആദ്യമായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. നെറ്റ്ഫ്ലിക്സുമായി സഹകരിച്ചാണ് ഈ സിനിമ നിർമ്മിക്കുന്നത്. ടൈറ്റാനിക് എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയ നടിയാണ് കേറ്റ് വിന്‍സ്ലെറ്റ്. [Kate Winslet]

ഈ ചിത്രത്തിൽ അഭിനയത്തിലും സംവിധാനത്തിലും നിർമ്മാണത്തിലും വിന്‍സ്ലെറ്റ് സജീവമാകും. ടോണി കൊളറ്റ്, ജോണി ഫ്ലിൻ, ആൻഡ്രിയ റൈസ്ബറോ, തിമോത്തി സ്പാൽ, ഹെലൻ മിറൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വിൻസ്ലെറ്റിന്റെ മുൻ ഭർത്താവ് സാം മെൻഡിസിന്റെ മകൻ ജോ ആൻഡേഴ്സനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രധാന വിഷയം ചിതറിപ്പോയ സഹോദരങ്ങളുടെ ഒത്തുചേരലും അവർ നേരിടുന്ന വെല്ലുവിളികളുമാണ്. ആധുനിക ഇംഗ്ലണ്ടിലാണ് കഥ നടക്കുന്നത്. ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കും. “ടൈറ്റാനിക്”, “ദി റീഡർ”, “ഹാംലെറ്റ്” തുടങ്ങിയ സിനിമകളിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ വിന്‍സ്ലെറ്റ് എമ്മി, ഗ്രാമി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Related Posts

‘അമേരിക്കൻ വിരുദ്ധ നടപടികളോട് ചേർന്ന് നിൽക്കുന്ന രാജ്യങ്ങൾക്ക് 10 % അധിക തീരുവ’; ബ്രിക്സിനെതിരെ ട്രംപ്
  • July 7, 2025

ബ്രിക്‌സ് രാജ്യങ്ങൾക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബ്രിക്സിന്റെഅമേരിക്കൻ വിരുദ്ധ നടപടികളോട് ചേർന്ന് നിൽക്കരുതെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ വിരുദ്ധ നിലപാടിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് 10% അധിക നികുതി ചുമത്തും. തീരുവ ചുമത്തുന്നതിനോ കരാറുകൾക്കോ ഉള്ള കത്തുകൾ ഇന്ന് അയച്ചു…

Continue reading
‘മസ്കിന്റെ നീക്കം അസംബന്ധം’; മൂന്നാം കക്ഷിയുണ്ടാക്കാനുള്ള നീക്കത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ്.
  • July 7, 2025

മൂന്നാം കക്ഷിയുണ്ടാക്കാനുള്ള മസ്കിന്റെ നീക്കത്തെ പരിഹസിച്ച് ഡോണൾഡ് ട്രംപ്. മസ്കിന്റെ നീക്കം അപഹാസ്യവും അസംബന്ധവുമെന്ന് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. അമേരിക്കയെ പോലൊരു രാജ്യത്ത് മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്ന് ട്രംപിന്റെ പോസ്റ്റിൽ പറയുന്നു. മസ്കിന്റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്‌ ഇന്ന്‌; വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം

വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട്‌ ഇന്ന്‌; വിപുലമായ ഒരുക്കങ്ങളുമായി ദേവസ്വം

മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മഴ കനക്കുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും’; മുഖ്യമന്ത്രിക്ക് പരാതി നല്‍കിഅവഗണിക്കപ്പെട്ടു, നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി അയാളും കുടുംബവും’; മുഖ്യമന്ത്രിക്ക് പരാതി നല്‍കിഅവഗണിക്കപ്പെട്ടു, നടൻ ബാലയ്‌ക്കെതിരെ മുൻ ഭാര്യ

‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം’; യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍

‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം’; യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍

കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

കോപ്പിയടിച്ചാൽ പൂട്ട് വീഴും ;ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

വിപഞ്ചികയുടെ മരണം; കൊലപാതക സാധ്യത സംശയിച്ച് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ

വിപഞ്ചികയുടെ മരണം; കൊലപാതക സാധ്യത സംശയിച്ച് കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ